ETV Bharat / state

ധർമ്മടം പഴയപാലം അപകടഭീഷണിയിൽ

author img

By

Published : Sep 18, 2019, 9:00 PM IST

എത്രയും പെട്ടെന്ന് അധികൃതർ പാലം പൊളിച്ചുനീക്കണമെന്ന് നാട്ടുകാര്‍

ധർമ്മടം പഴയപാലം അപകടഭീഷണിയിൽ

കണ്ണൂർ: തലശ്ശേരി ധർമ്മടം പഴയപാലം തകർന്ന് വീണിട്ടും പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു.1940 ല്‍ ബ്രിട്ടിഷുകാർ പണിത പാലമാണിത്. അപകട ഭീഷണിയിലായ പാലത്തിലൂടെ ഇപ്പോഴും നിരവധി പേർ സഞ്ചരിക്കുകയും വാഹനങ്ങൾ കടന്നു പോകുകയും ചെയ്യുന്നുണ്ട്. 2007ലാണ് പുതിയ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതോടെ പഴയ പാലം പൊളിച്ചുനീക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും 12 വർഷങ്ങൾക്കിപ്പുറവും നടപ്പായില്ല. പാലം തകർന്നാൽ പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ട് ഒരു നാട് തന്നെ വെള്ളത്തിനടിയിലാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവിൽ പാലത്തിനടിയിലൂടെ ചെറുതോണികൾക്ക് പോലും കടന്നു പോകാനാവാത്ത അവസ്ഥയാണ്.

Intro:
തലശ്ശേരിധർമ്മടം പഴയപാലത്തോട് ദയവു കാട്ടാതെ അധികൃതർ. എട്ട് പതിറ്റാണ്ടോളം ഒരു നാടിനെ പുഴ കടത്തിയ പാലം നടു തകർന്ന് വീണിട്ടും പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാവാത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. അപകട ഭീഷണിയിലായ പാലത്തിലൂടെ ഇപ്പോഴും നിരവധി പേരാണ് സഞ്ചരിക്കുന്നത്.

v0_
ഏഴു വർഷമായി പുഴയിലേക്ക് കൂപ്പുകുത്തി നിൽക്കുന്ന ധർമ്മടം പഴയപാലമാണ് പൊളിച്ചുമാറ്റാൻ അധികൃതർ എത്തുന്നതും കാത്ത് കരുണ തേടുന്നത്.
പഴയ പാലത്തിന്റെ കാലപ്പഴക്കത്താൽ നിർമ്മിച്ച പുതിയ പാലം 2007 ഓടെയാണ് തുറന്നുകൊടുക്കുന്നത്. പുതിയ പാലം വന്നതോടെ പഴയ പാലം പൊളിച്ചുനീക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും 12 വർഷങ്ങൾക്കിപ്പുറവും ആവശ്യം നടപ്പായില്ല .
ഏതു നിമിഷവു തകർന്നു വീഴാറായ പാലത്തിലൂടെ വാഹനങ്ങളടക്കം കടന്നു പോകുന്നത് പതിവാണ്. പാലം തകർന്നാൽ പുഴയിലെ ഒഴുക്ക് തടസ്സപ്പെട് ഒരു നാട് തന്നെ വെള്ളത്തിനടിയിലാകുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ പാലത്തിനടിയിലൂടെ ചെറുതോണികൾക്ക് പോലും കടന്നു പോവാനാവാത്ത സ്ഥിതിയാണ്.

byte_ ഇ.മനീഷ്. നാട്ടുക്കാരൻ

അഗാധ ആഴത്തിലുള്ള ധർമ്മടംപുഴയിൽ 1940 ലാണ് ബ്രിട്ടിഷുകാർ പാലം പണിത് ഇരുകരകളിലും ഉള്ളവർക്ക് മറുകര താണ്ടാൻ വഴിയൊരുക്കിയത്. പാലത്തിന് ബലക്ഷയം വന്നതോടെ 2007 ൽ സമീപത്ത് പുതിയ പാലം പണിതു ഗതാഗതത്തിന് തുറന്ന് നൽകി. ഇതോടെ പഴയപാലം ഉപേക്ഷിക്കപ്പെട്ടു. ഇന്നീ പാലം പ്രദേശവാസികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് അധികൃതർ പാലം പൊളിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇ ടി വിഭാരത് കണ്ണൂർ.Body:KL_KNR_01_18.9.19_bridge_KL10004Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.