ETV Bharat / state

പഴയങ്ങാടിയില്‍ കണ്ടല്‍ നശീകരണം വ്യാപകം; പ്രതിഷേധം ശക്തം - Kerala news updates

കേരളത്തില്‍ അപൂര്‍വയിനങ്ങളായ 20 തരം കണ്ടലുകളാണുള്ളത്. ഇവയെല്ലാം ഉള്‍പ്പെടുന്നതാണ് പഴയങ്ങാടിയിലെ കണ്ടല്‍ക്കാടുകള്‍. ഇവിടെ ചതുപ്പ് നിലങ്ങള്‍ ദിവസവും നികത്തുന്നതായി പരാതി.

kandal  Pazhayangadi in Knnaur mangrove destroyed  പഴയങ്ങാടിയില്‍ കണ്ടല്‍ നശീകരണം വ്യാപകം  mangroves is rampant in Pazhayangadi  പഴയങ്ങാടിയില്‍ കണ്ടല്‍ നശീകരണം വ്യാപകം  പഴയങ്ങാടിയിലെ കണ്ടല്‍ക്കാടുകള്‍  പഴയങ്ങാടി പുഴയോരത്ത് കണ്ടല്‍ നശീകരണം  Kerala news updates  latest news in kerala
പഴയങ്ങാടിയില്‍ കണ്ടല്‍ നശീകരണം വ്യാപകം
author img

By

Published : Jan 24, 2023, 10:51 AM IST

പഴയങ്ങാടിയില്‍ കണ്ടല്‍ നശീകരണം വ്യാപകം

കണ്ണൂര്‍: പഴയങ്ങാടി പുഴയോരത്ത് കണ്ടല്‍ നശീകരണം വ്യാപകമെന്ന് ആക്ഷേപം. പഴയങ്ങാടി പാലത്തിന് സമീപമാണ് കെട്ടിടാവശിഷ്‌ടങ്ങള്‍ തള്ളി കണ്ടല്‍ക്കാടുകള്‍ നികത്താന്‍ ശ്രമം നടക്കുന്നത്. കണ്ടൽ വനങ്ങളുടെ സംരക്ഷകനായ കല്ലേൻ പൊക്കുടന്‍റെ നാട്ടിൽ തന്നെയാണ് ഈ കാഴ്‌ചയെന്നതും സങ്കടകരമാണ്.

പഴയങ്ങാടി പാലത്തിന് സമീപം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കെട്ടിടാവശിഷ്‌ടങ്ങൾ തള്ളി കണ്ടൽക്കാടുകൾ നശിപ്പിച്ച് സ്വകാര്യ വ്യക്തി സ്ഥലം നികത്താൻ ശ്രമിച്ചത്. കണ്ടൽ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ പാറയിൽ രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വില്ലേജ് ഓഫിസറും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് ശേഷവും ഇതേ സ്ഥലത്ത് മണ്ണിട്ടതായും പാറയിൽ രാജൻ പറയുന്നു.

കേരളത്തില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന 20 ഇനം കണ്ടലുകളാണുള്ളത്. ഇതില്‍ മുഴുവന്‍ ഇനവുമുള്ളത് പഴയങ്ങാടി പുഴയോരങ്ങളിലാണ്. സൂക്ഷ്മ ജീവജാലങ്ങളുടെയും അപൂർവ്വമായ സസ്യങ്ങളുടെയും ആവാസ കേന്ദ്രമായ കണ്ടൽ വനങ്ങൾ ഇന്ന് നാശത്തിന്‍റെ വക്കിലാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.