ETV Bharat / state

യുവാവിന്‍റെ മൃതദേഹം കിണറിൽ നിന്നും കണ്ടെത്തി; അറ്റുപോയ തല കണ്ടെത്താന്‍ ശ്രമം തുടങ്ങി - dead body

കിണറ്റിലേക്ക് വീണതിന് ശേഷം തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട് കിണറ്റില്‍ പൂഴ്ന്നതായിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം

മൃതദേഹം കണ്ടെത്തിയ കിണർ
author img

By

Published : Jul 1, 2019, 7:58 PM IST

Updated : Jul 1, 2019, 9:33 PM IST

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പ്രമുഖ ത്രീസ്റ്റാര്‍ ഹോട്ടലായിരുന്ന കമല ഇന്‍ർനാഷണലിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ഹോട്ടല്‍ പരിസരത്തുള്ള കിണറില്‍ നിന്ന് യുവാവിന്‍റെ തലയില്ലാതെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് അറ്റു പോയ തല കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏറെക്കാലമായി ഉപയോഗ ശൂന്യരായി കിടക്കുന്ന കിണറിന് കമ്പിവലയിടാന്‍ ഹോട്ടല്‍ മാനേജറും തൊഴിലാളികളും എത്തിയപ്പോഴാണ് കിണറിനകത്ത് മൃതദേഹമെന്ന് തോന്നിക്കുന്ന എന്തോ കാണപ്പെട്ടത്. തുടര്‍ന്ന് മാനേജര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കിണറില്‍ നിന്നും പുറത്തെടുത്തത്. ഈ സമയം മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല. കിണറ്റിലേക്ക് വീണതിന് ശേഷം തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട് കിണറ്റില്‍ പൂഴ്ന്നതായിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. ജീന്‍സ് പോലുള്ള പാന്‍റ് ധരിച്ച നിലയില്‍ മൃതദേഹം കമിഴ്ന്നാണ് കിടന്നത്. പാന്‍റിന്‍റെ പോക്കറ്റിൽ നിന്ന് മൊബൈല്‍ ഫോണും, പഴ്‌സും, ബൈക്കിന്‍റേതെന്ന് കരുതുന്ന താക്കോലും കണ്ടെത്തി. മൃതദേഹത്തിന് നാലുമാസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കിണര്‍ വറ്റിക്കാനുള്ള ശ്രമം ഇന്ന് ഉച്ചയോടെ തുടങ്ങി.

കണ്ണൂര്‍ നഗരത്തില്‍ യുവാവിന്‍റെ തലയറ്റ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി

ജില്ലയില്‍ നാലുമാസത്തിനിടെ കാണാതായവരെ കുറിച്ചുളള പരാതി പൊലീസ് പരിശോധിച്ചുവരികയാണ്. രണ്ടുവര്‍ഷം മുമ്പാണ് സ്ഥാപന ഉടമ കിണര്‍ വൃത്തിയാക്കിയത്. തലഭാഗം കൂടി കണ്ടെത്തിയാൽ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം ഗവ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.

നാല് മാസം മുമ്പ് താളിക്കാവ് റോഡില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൃതദേഹത്തിൽ നിന്ന് കണ്ടെടുത്ത താക്കോല്‍ ഉപേക്ഷിക്കപ്പെട്ട ബൈക്കിന്‍റേത് ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്ന് ടൗണില്‍ നിന്ന് ഒരു യുവാവിനെ കാണാതായത് സംബന്ധിച്ച് പരാതി ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ടൗണ്‍ എസ് ഐ ബാബുമോനും സംഘവുമാണ് കേസന്വേഷിക്കുന്നത്.

Intro:കണ്ണൂര്‍ നഗരത്തിലെ പ്രമുഖ ത്രീസ്റ്റാര്‍ ഹോട്ടലായിരുന്ന കമല ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ തല കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇന്നലെ വൈകുന്നേരമാണ് ഹോട്ടല്‍ പരിസരത്തെ കാട് മൂടിയ സ്ഥലത്തെ ഇരുപതടി താഴ്ചയുള്ള കിണറ്റില്‍ യുവാവിന്റെ തലയില്ലാതെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഏറെക്കാലമായി ഉപയോഗ ശൂന്യരായി കിടക്കുന്ന കിണറിന് കമ്പിവലയിടാന്‍ ഹോട്ടല്‍ മാനേജറും തൊഴിലാളികളും എത്തിയപ്പോഴാണ് കിണറിനകത്ത് മൃതദേഹമെന്ന് തോന്നിക്കുന്ന എന്തോ കാണപ്പെട്ടത്. തുടര്‍ന്ന് മാനേജര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്. ഈ സമയം മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല. കിണറ്റിലേക്ക് വീണതിന് ശേഷം തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട് കിണറ്റില്‍ പൂഴ്ന്നതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ജീന്‍സ് പോലുള്ള പാന്റ് ധരിച്ച നിലയില്‍ മൃതദേഹം കമിഴ്ന്നാണ് കിടന്നത്. പാന്റിന്റെ പോക്കറ്റ് പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണും പഴ്‌സും ബൈക്കിന്റെതെന്ന് കരുതുന്ന താക്കോലും കണ്ടെത്തി. മൃതദേഹത്തിന് നാലുമാസത്തിലേറെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ജില്ലയില്‍ നിന്ന് നാലുമാസത്തിനിടെ കാണാതായവരുടെ പരാതി പോലീസ് പരിശോധിച്ചുവരികയാണ്. കിണര്‍ വറ്റിക്കാനുള്ള ശ്രമം ഇന്ന് ഉച്ചയോടെ തുടങ്ങി. രണ്ടുവര്‍ഷം മുമ്പാണ് സ്ഥാപന ഉടമ കിണര്‍ വൃത്തിയാക്കിയത്. തലഭാഗം കൂടി കണ്ടെത്തുന്നതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
അതിനിടെ നാലുമാസം മുമ്പ് താളിക്കാവ് റോഡില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൃതദേഹത്തിൽ നിന്ന് കണ്ടെടുത് താക്കോല്‍ ഉപേക്ഷിക്കപ്പെട്ട ബൈക്കിന്റെതാണെന്നാണ് പോലീസ് സംശയിക്കുന്നത്. അന്ന് ടൗണില്‍ നിന്ന് ഒരു യുവാവിനെ കാണാതായത് സംബന്ധിച്ച് പരാതി ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. ടൗണ്‍ എസ് ഐ ബാബുമോനും സംഘവുമാണ് കേസന്വേഷിക്കുന്നത്.

ഇടിവി ഭാരത്
കണ്ണൂർ.Body:കണ്ണൂര്‍ നഗരത്തിലെ പ്രമുഖ ത്രീസ്റ്റാര്‍ ഹോട്ടലായിരുന്ന കമല ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ തല കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇന്നലെ വൈകുന്നേരമാണ് ഹോട്ടല്‍ പരിസരത്തെ കാട് മൂടിയ സ്ഥലത്തെ ഇരുപതടി താഴ്ചയുള്ള കിണറ്റില്‍ യുവാവിന്റെ തലയില്ലാതെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഏറെക്കാലമായി ഉപയോഗ ശൂന്യരായി കിടക്കുന്ന കിണറിന് കമ്പിവലയിടാന്‍ ഹോട്ടല്‍ മാനേജറും തൊഴിലാളികളും എത്തിയപ്പോഴാണ് കിണറിനകത്ത് മൃതദേഹമെന്ന് തോന്നിക്കുന്ന എന്തോ കാണപ്പെട്ടത്. തുടര്‍ന്ന് മാനേജര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്. ഈ സമയം മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല. കിണറ്റിലേക്ക് വീണതിന് ശേഷം തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട് കിണറ്റില്‍ പൂഴ്ന്നതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ജീന്‍സ് പോലുള്ള പാന്റ് ധരിച്ച നിലയില്‍ മൃതദേഹം കമിഴ്ന്നാണ് കിടന്നത്. പാന്റിന്റെ പോക്കറ്റ് പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണും പഴ്‌സും ബൈക്കിന്റെതെന്ന് കരുതുന്ന താക്കോലും കണ്ടെത്തി. മൃതദേഹത്തിന് നാലുമാസത്തിലേറെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ജില്ലയില്‍ നിന്ന് നാലുമാസത്തിനിടെ കാണാതായവരുടെ പരാതി പോലീസ് പരിശോധിച്ചുവരികയാണ്. കിണര്‍ വറ്റിക്കാനുള്ള ശ്രമം ഇന്ന് ഉച്ചയോടെ തുടങ്ങി. രണ്ടുവര്‍ഷം മുമ്പാണ് സ്ഥാപന ഉടമ കിണര്‍ വൃത്തിയാക്കിയത്. തലഭാഗം കൂടി കണ്ടെത്തുന്നതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.
അതിനിടെ നാലുമാസം മുമ്പ് താളിക്കാവ് റോഡില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട ബൈക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൃതദേഹത്തിൽ നിന്ന് കണ്ടെടുത് താക്കോല്‍ ഉപേക്ഷിക്കപ്പെട്ട ബൈക്കിന്റെതാണെന്നാണ് പോലീസ് സംശയിക്കുന്നത്. അന്ന് ടൗണില്‍ നിന്ന് ഒരു യുവാവിനെ കാണാതായത് സംബന്ധിച്ച് പരാതി ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. ടൗണ്‍ എസ് ഐ ബാബുമോനും സംഘവുമാണ് കേസന്വേഷിക്കുന്നത്.

ഇടിവി ഭാരത്
കണ്ണൂർ.Conclusion:ഇല്ല
Last Updated : Jul 1, 2019, 9:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.