കണ്ണൂർ: ഇരിട്ടി കരിക്കോട്ടക്കരിയിൽ വൃദ്ധ ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരുമകൾ കസ്റ്റഡിയിൽ. പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി (82) മരിച്ച സംഭവത്തിലാണ് മകൻ്റെ ഭാര്യ എൽസിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉമ്മറപ്പടിയിൽ തലയിടിപ്പിച്ച് മറിയക്കുട്ടിയെ കൊലപ്പെടുത്തിയതായാണ് സംശയിക്കുന്നത്.
ബുധനാഴ്‌ച വൈകീട്ടോടെയാണ് ചോര വാർന്ന് മരിച്ച നിലയിൽ മറിയക്കുട്ടിയെ വീടിനുള്ളിൽ കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.