ETV Bharat / state

ക്ഷീരകർഷകൻ ജീവനൊടുക്കി; ബാങ്കിന്‍റെ ജപ്‌തി ഭീഷണി കാരണമെന്ന് ആരോപണം

Dairy farmer suicide at Kannur: കണ്ണൂർ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ക്ഷീര കർഷകനായ ആൽബർട്ടാണ് ആത്മഹത്യ ചെയ്‌തത്. ബാങ്കിൽ നിന്ന് ജപ്‌തി നോട്ടീസ് വന്നിരുന്നുവെന്നും അതിന് ശേഷം നിരാശയിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

Farmer committed suicide at Kannur  Dairy farmer suicide at Kannur  Kannur Dairy farmer suicide  financial crisis farmer suicide  kannur suicide  ക്ഷീരകർഷകൻ ജീവനൊടുക്കി  എം ആർ ആൽബർട്ട് ക്ഷീരകർഷകൻ ആത്മഹത്യ  കർഷക ആത്മഹത്യ  കണിച്ചാർ കർഷക മരണം  കർഷകൻ ആത്മഹത്യ ചെയ്‌തു  കടബാധ്യത കർഷക ആത്മഹത്യ  Farmer death kannur
Farmer committed suicide at Kannur
author img

By ETV Bharat Kerala Team

Published : Nov 27, 2023, 11:25 AM IST

Updated : Nov 27, 2023, 2:02 PM IST

കണ്ണൂർ: കണ്ണൂരിൽ വീണ്ടും കർഷക ആത്മഹത്യ. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ക്ഷീരകർഷകനായ എം ആർ ആൽബർട്ടാണ് (73) ആത്മഹത്യ ചെയ്‌തത് (Dairy farmer suicide at Kannur). ബാങ്കിൽ നിന്ന് ലോണെടുത്തതിനെ തുടർന്ന് ജപ്‌തി നോട്ടീസ് വന്നിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്ന് രാവിലെ വീട്ടിൽ നിന്ന് ആൽബർട്ടിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ പള്ളിയിൽ പോയ സമയത്താണ് സംഭവം. ക്ഷീര കർഷകൻ ആയിരുന്ന ആൽബർട്ട് വർഷങ്ങളോളം കൊളക്കാട് ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്‍റായിരുന്നു.

കേരള സംസ്ഥാന സഹകരണ ബാങ്കിലെ പേരാവൂർ ശാഖയിൽ നിന്ന് ഭാര്യയുടെ പേരിൽ ആൽബർട്ട് ലോൺ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഇക്കഴിഞ്ഞ നവംബർ 18ന് ബാങ്കിൽ നിന്ന് ജപ്‌തി നോട്ടീസ് വന്നിരുന്നു. രണ്ട് ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ ഉണ്ടായിരുന്നു.

ജപ്‌തി നോട്ടിസ് വന്നതോടെ ആൽബർട്ട് കടുത്ത നിരാശയിൽ ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കുടുംബശ്രീ അയൽക്കൂട്ടത്തിൽ നിന്ന് ലോൺ എടുത്ത് തിരിച്ചടവിന് ശ്രമിച്ചിരുന്നു. എന്നാൽ, കുടുംബശ്രീയിൽ നിന്ന് ലോൺ ലഭിക്കാത്തതിനാൽ അതും നടന്നില്ല. ഭാര്യയും 3 മക്കളും അടങ്ങുന്നതാണ് ആൽബർട്ടിന്‍റെ കുടുംബം.

ഈ മാസം കണ്ണൂർ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ കർഷക ആത്മഹത്യയാണ് ഇത്. നവംബർ 16ന് അയ്യൻകുന്ന് മുടിക്കയത്തെ സുബ്രഹ്മണ്യൻ നടുവത്ത് എന്നയാൾ ആത്മഹത്യ ചെയ്‌തിരുന്നു. രണ്ടര ഏക്കർ വരുന്ന കൃഷിസ്ഥലത്ത് വന്യമൃഗശല്യം കാരണം കൃഷി ഇറക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, കൃഷി സ്ഥലവും വീടും ഉപേക്ഷിച്ച് സുബ്രഹ്മണ്യനും കുടുംബത്തിനും വാടക വീട്ടിലേക്ക് താമസം മാറേണ്ടി വരികയും ചെയ്‌തിരുന്നു.

Also read: വന്യമൃഗ ശല്യം രൂക്ഷം; കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്‌തു

വന്യമൃഗ ശല്യം, കൃഷി ഇറക്കാൻ കഴിയാതെ കർഷകന്‍റെ ആത്മഹത്യ: വന്യമൃഗ ശല്യത്തിൽ കൃഷി ഇറക്കാൻ കഴിയാതെ കണ്ണൂർ അയ്യൻകുന്നിൽ കർഷകനായ സുബ്രഹ്മണ്യൻ നടുവത്ത് ആത്മഹത്യ ചെയ്‌തത്. ജീവിക്കാൻ മറ്റ് മാർഗം ഇല്ലാത്തതിൽ മനംനൊന്താണ് സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കളുടെ ആരോപണം (farmer suicide in kannur).

രണ്ടര ഏക്കർ വരുന്ന കൃഷിസ്ഥലത്ത് വന്യമൃഗശല്യം കാരണം കൃഷിസ്ഥലവും വീടും ഉപേക്ഷിക്കേണ്ടി വന്ന കർഷകനാണ് സുബ്രമണ്യൻ. കാൻസർ രോഗിയായ സുബ്രഹ്മണ്യൻ ഭാര്യ കനകമ്മയ്ക്ക് ഒപ്പം അയ്യൻ കുന്ന് മുടിക്കയത്തുളള വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വന്യമൃഗശല്യം കാരണം സുബ്രഹ്മണ്യന് സ്വന്തം കൃഷി ഇടത്തിൽ കൃഷി ചെയ്യാനും സാധിച്ചിരുന്നില്ല.

കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സ്വന്തം കൃഷിയിടവും, വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് സുബ്രഹ്മണ്യന് താമസം മാറേണ്ടി വന്നു. ചികിത്സക്കുള്ള പണം കണ്ടെത്തുവാനും വീടിൻ്റെ വാടക കൊടുക്കാൻ കഴിയാത്തതിലും മനംനൊന്താണ് ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ ആരോപിച്ചത്.

Last Updated : Nov 27, 2023, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.