കണ്ണൂർ: എംവിആറിൻ്റെ പത്നി സിവി ജാനകിയമ്മ (80) അന്തരിച്ചു. കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ. എംവി ഗിരിജ (റിട്ട, മാനേജർ അർബൻ ബാങ്ക് ), എംവി ഗിരീഷ് കുമാർ (പിടിഐ ), അഡ്വ: എംവി രാജേഷ് (ജിഎം, ലീഗൽ വൊഡാഫോൺ), എംവി നികേഷ് കുമാർ (എംഡി, റിപ്പോർട്ടർ) എന്നിവരാണ് മക്കൾ.
പ്രൊഫ ഇ കുഞ്ഞിരാമൻ (ഡയറക്‌ടർ, എംവിആർ ആയുർവേദ മെഡിക്കൽ കോളജ് ), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്), അഡ്വ: സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ) എന്നിവരാണ് മരുമക്കൾ.