കണ്ണൂർ: മയ്യിലിൽ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകരുടെ പ്രകടനം. മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയാണ് സിപിഎം മുദ്രാവാക്യമുയർത്തിയത്. കൊല്ലേണ്ടവരെ കൊല്ലുമെന്നും തല്ലേണ്ടവരെ തല്ലുമെന്നും പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. കൊല്ലേണ്ടവരെ പാർട്ടി കൊന്നിട്ടുണ്ടെന്നും പച്ചക്കൊടിയിൽ പൊതിഞ്ഞ് കെട്ടി ചോര ചെങ്കൊടി കാട്ടുമെന്നും പ്രവർത്തകർ വിളിച്ചു പറഞ്ഞു. മയ്യിൽ ചെറുപഴശ്ശി നെല്ലിക്കപ്പാലത്ത് സ്വീകരണത്തോടനുബന്ധിച്ചാണ് പ്രകോപന മുദ്രാവാക്യമുയർന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് സിപിഎം മയ്യിൽ ഏരിയ കമ്മറ്റിയുടെ വിശദീകരണം.
കൊലവിളി മുദ്രാവാക്യവുമായി കണ്ണൂരിൽ സിപിഎം പ്രവർത്തകരുടെ പ്രകടനം - CPM workers protest in Kannur
മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയാണ് സിപിഎം മുദ്രാവാക്യമുയർത്തിയത്