ETV Bharat / state

ഹരിദാസിന്‍റെ മൃതദേഹം സംസ്‌കരിച്ചു ; തലശ്ശേരിയിൽ കനത്ത സുരക്ഷ

പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയശേഷം മൃതദേഹം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി വിലാപ യാത്രയായി പുന്നോലില്‍ എത്തിച്ചു

CPM worker Haridas body cremation  CPM worker Haridas murder  thalasserry haridas murder case  ഹരിദാസിന്‍റെ മൃതദേഹം സംസ്‌കരിച്ചു  തലശ്ശേരി സിപിഎം പ്രവർത്തകൻ കൊലപാതകം  ഹരിദാസ് കൊലപാതകം
ഹരിദാസിന്‍റെ മൃതദേഹം സംസ്‌കരിച്ചു
author img

By

Published : Feb 21, 2022, 7:51 PM IST

കണ്ണൂർ : ന്യൂമാഹിക്കടുത്ത് പുന്നോലിൽ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകൻ ഹരിദാസിൻ്റെ മൃതദേഹം സംസ്‌കരിച്ചു. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി വിലാപ യാത്രയായാണ് സ്വദേശമായ പുന്നോലിലെത്തിച്ചത്.

വിലാപയാത്ര കടന്നുപോയ 18 ഇടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. നേതാക്കളും പ്രവർത്തകരും ഉൾപ്പടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് മൃതദേഹം പുന്നോൽ താഴെ വയലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ഹരിദാസിന്‍റെ മൃതദേഹം സംസ്‌കരിച്ചു

Also Read: വോട്ടർ പട്ടികയില്‍ പേരില്ല, ബാലറ്റ് പെട്ടിയെടുത്ത് വീട്ടിലേക്ക് നടന്ന് ആദിവാസികൾ: video viral

സിപിഎം നേതാക്കളായ എം.വി ജയരാജൻ, ഇ.പി ജയരാജൻ, പി.ജയരാജൻ, എ.എൻ ഷംസീർ എംഎൽഎ തുടങ്ങിയ നേതാക്കള്‍ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

സംഘർഷ സാധ്യത കണക്കിലെടുത്ത് തലശ്ശേരി മേഖലയിൽ കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചു. അയൽ ജില്ലകളിൽ നിന്നുൾപ്പടെയുള്ള പൊലീസ് സംഘം തലശ്ശേരിയിൽ എത്തിയിട്ടുണ്ട്. ആര്‍എസ്എസ് ആണ് കൊലയ്ക്ക് പിന്നിലെന്നാണ് സിപിഎം ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.