ETV Bharat / state

കേരള മോഡൽ വരട്ടെ, അനുകൂലിച്ച് യുപി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ - uttar pradesh supports silver line

മഹാരാഷ്ട്രയും ബംഗാളും മറ്റ് ചില സംസ്ഥാനങ്ങളും സിൽവർ ലൈൻ ഉൾപ്പെടെയുള്ളവയ്ക്ക് എതിരാണ്. ജനങ്ങളെ കുടിയിറക്കിയുള്ള വികസനം വേണ്ടെന്ന നിലപാടിലാണ് ഇവർ.

കേരള മോഡൽ സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂർ  സിപിഎം സംസ്ഥാന ഘടകം പ്രമേയം  സിൽവർ ലൈൻ അനുകൂലിച്ച് ഉത്തർപ്രദേശ്  uttar pradesh supports silver line  kerala model development cpm party congress
കേരള മോഡൽ വരട്ടെ, അനുകൂലിച്ച് ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ
author img

By

Published : Apr 8, 2022, 10:31 AM IST

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ മറ്റു സംസ്ഥാനങ്ങളും കേരള മോഡൽ മാതൃകയാക്കണമെന്ന് സംസ്ഥാന ഘടകം. കരട് റിപ്പോർട്ടിൽ കേരള സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഉൾപ്പെടുത്തണമെന്നും ഇത് പാർട്ടിയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള മാർഗമായി പ്രഖ്യാപിക്കണമെന്നുമാണ് കേരള ഘടകം ആവശ്യപ്പെട്ടത്. ഇതിനെ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഒഡിഷ, കർണാടക എന്നിവ അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ അനുകൂലിച്ചു.

എന്നാൽ മഹാരാഷ്ട്രയും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങൾ അനുകൂല നിലപാടല്ല അറിയിച്ചത്. കേരള ഘടകം പ്രതിനിധിയായി ആദ്യം സംസാരിച്ച പി.രാജീവ് സിൽവർ ലൈൻ വിഷയമാണ് ഉയർത്തിക്കാട്ടിയത്. കേന്ദ്ര സർക്കാർ പദ്ധതികൾ അനുവദിക്കാത്തതിനാൽ പശ്ചാത്തല വികസനം പൂർണ തോതിൽ യാഥാർഥ്യമാകുന്നില്ലെന്നും സിൽവർ ലൈൻ അനിവാര്യമാണെന്നും ഇത്തരം പദ്ധതികൾ സിപിഎം പ്രോത്സാഹിപ്പിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.

ജനകീയ പദ്ധതികൾ എന്ന് സിപിഎം അവകാശപ്പെടുന്നവ എണ്ണിപ്പറഞ്ഞായിരുന്നു ടി.എൻ സീമയുടെ പ്രസംഗം. ഭരണ തുടർച്ചയ്ക്ക് ഇടയാക്കിയത് ഇത്തരം പദ്ധതികളാണെന്നും അത് പാർട്ടിയുടെ നയരൂപീകരണത്തിൽ ഉൾപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയും ബംഗാളും മറ്റ് ചില സംസ്ഥാനങ്ങളും സിൽവർ ലൈൻ ഉൾപ്പെടെയുള്ളവയ്ക്ക് എതിരാണ്. ജനങ്ങളെ കുടിയിറക്കിയുള്ള വികസനം വേണ്ടെന്ന നിലപാടിലാണ് ഇവർ. കേരളം മറ്റൊരു നന്ദിഗ്രാം ആകരുതെന്ന് ബംഗാൾ ഘടകവും ചർച്ചയിൽ ഉന്നയിച്ചിരുന്നു. എങ്കിലും കേരളത്തിന്‍റെ പല പദ്ധതികളും പ്രമേയത്തിൽ ഇടം പിടിച്ചേക്കും.

Also Read: സിൽവർ ലൈൻ: പിബിക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടെന്ന് എസ്.ആർ.പി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.