ETV Bharat / state

സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍, സംസ്ഥാനം വേദിയാകുന്നത് ഒന്‍പതാണ്ടിനിപ്പുറം - സിപിഎം

പാര്‍ട്ടിക്ക് ഏറ്റവുമധികം അംഗങ്ങളുള്ള ജില്ല എന്ന പരിഗണനയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ നടത്താൻ തീരുമാനിച്ചത്.

CPM Party Congress  CPIM Party Congress  Party Congress Kannur  സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ്  സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍  സിപിഎം  സിപിഎം കേന്ദ്രകമ്മിറ്റി
സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍
author img

By

Published : Aug 8, 2021, 4:29 PM IST

കണ്ണൂർ : സി.പി.എമ്മിന്‍റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂർ വേദിയാകും. പാര്‍ട്ടിക്ക് ഏറ്റവുമധികം അംഗങ്ങളുള്ള ജില്ല എന്ന പരിഗണനയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ നടത്താൻ തീരുമാനിച്ചത്. മൂന്ന് ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് വേദി പ്രഖ്യാപിച്ചത്.

തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. ഒൻപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകുന്നത്. 2012 ലാണ് ഇതിനുമുമ്പ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്തിയത്.

കൊവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ടാകും സമ്മേളനം. നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റി(സിസി)യില്‍ പ്രശംസയുണ്ടായി.

കൂടുതല്‍ വായനക്ക്: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് സന്ധിയില്ല: മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്ന് സിപിഎം

കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാതൃകാപരമെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. മന്ത്രിമാരടക്കം, മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കാതിരുന്നത് ഭാവി മുന്നില്‍ക്കണ്ടുള്ള തീരുമാനമായിരുന്നു.

ഭരണനേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്തു. എല്‍ഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് (എം) എത്തിയതും നേട്ടമായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.