കണ്ണൂർ : ജില്ലയിൽ വാക്‌സിൻ എടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം നടപ്പിലാക്കില്ലെന്ന് ജില്ല ഭരണകൂടം. നാളെ (28-07-2021) മുതൽ ജില്ലയിൽ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാൻ വരുന്നവർക്ക് ആന്‍റിജൻ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് കലക്ടർ ടിവി സുഭാഷ് കഴിഞ്ഞ ദിവസം ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു.
Also read: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ കടത്തിക്കൊണ്ടുപോയി; യുവാവ് പിടിയിൽ
വ്യാപക പ്രധിഷേധത്തെ തുടർന്നാണ് ഈ തീരുമാനം മാറ്റാൻ ജില്ല ഭരണകൂടം തയ്യാറായത്. വാക്‌സിൻ എടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കാസർകോട് കലക്ടറുടെ ഉത്തരവ് സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് പിൻവലിച്ചിട്ടുമുണ്ട്.
ഇതിനുപിന്നാലെയാണ് കണ്ണൂരിലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം റദ്ദാക്കിയത്.