ETV Bharat / state

കണ്ണൂരിൽ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid news

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 320 ആയി

കണ്ണൂരിൽ നാല് പേര്‍ക്ക് കൂടി കൊവിഡ്  kannur news  കണ്ണൂർ വാർത്ത  covid news  covid confirmed four more in Kannur
കണ്ണൂരിൽ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jun 17, 2020, 6:54 PM IST

കണ്ണൂർ: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന 14കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 320 ആയി. അതിനിടെ മട്ടന്നൂരിൽ രോഗം സ്ഥിരീകരിച്ച എക്സൈസ് ഡ്രൈവറെ അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.