കണ്ണൂർ: ജില്ലയില്‍ എട്ട് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേരും മുംബൈയില്‍ നിന്നും വന്നവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 222 ആയി. ഇതില്‍ 123 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 67 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 93 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും വീടുകളില്‍ 9464 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6822 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6331 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. 5959 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. 491 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരിൽ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 222 ആയി