ETV Bharat / state

കണ്ണൂരിൽ 26 പേർക്ക്‌ കൊവിഡ്; ‌രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

രോഗം സ്ഥിരീകരിച്ചവരിൽ 23 പേരും സിഐഎസ്എഫ് ജീവനക്കാരാണ്

covid confirmed 26 people in Kannur  kannur covid updation  26 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു  കണ്ണൂർ വാർത്ത
കണ്ണൂരിൽ 26 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു
author img

By

Published : Jun 30, 2020, 6:58 PM IST

കണ്ണൂർ: ജില്ലയിൽ 26 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 23 പേരും സിഐഎസ്എഫ് ജീവനക്കാരാണ്‌. ഇതോടെ രോഗബാധിതരായ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം 50 ആയി. കൂത്തുപറമ്പ് വലിയവെളിച്ചം, അഞ്ചരിക്കണ്ടി മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ കഴിയുന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ 15 വാർഡുകൾ കൂടി കണ്ടൈന്‍മെന്‍റ്‌ സോണുകളായി പ്രഖ്യാപിച്ചു. പിണറായിയിലെ വാര്‍ഡ് 5, കൊട്ടിയൂര്‍ 11, കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കല്‍ (19), ചെങ്ങളായി (14), കതിരൂര്‍ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9) എന്നിവയാണ് കണ്ടൈന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ അതീവ ജാഗ്രത ഏർപ്പെടുത്തിയെങ്കിലും ദൈനംദിന പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ലെന്ന് എയർപോർട്ട് എംഡി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.