കണ്ണൂർ: സമ്പര്‍ക്കം വഴി കൊവിഡ് രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടാൻ ജില്ലാ കലക്‌ടറുടെ ഉത്തരവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയ ആറ് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകൾ പൂര്‍ണമായി അടച്ചിടും. തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും, ആന്തൂർ നഗരസഭയിലെ അഞ്ചാം വാർഡ്, ധര്‍മടത്തെ 13, പാട്യത്തെ 13, പേരാവൂരിലെ 11, എന്നീ വാർഡുകളുമാണ് പൂർണമായി അടച്ചിടുക.
ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ഇതില്‍ 28 തദ്ദേശ സ്ഥാപനങ്ങളിൽ വിദേശത്ത് നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ രോഗബാധ കണ്ടെത്തിയവയാണ്. ഇവിടങ്ങളിലെ കൊവിഡ് രോഗികളുടെ വീടിന് 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലക്കോട് - ഒന്ന്, നാല് വാര്‍ഡുകള്‍, ചെമ്പിലോട്- 1, ചെറുപുഴ- 14, ചൊക്ലി- രണ്ട്, ഒമ്പത്, എരുവേശ്ശി- 12, ഇരിട്ടി- നാല്, ഒമ്പത്, കടന്നപ്പള്ളി- പാണപ്പുഴ മൂന്ന്, ഒമ്പത്, കണിച്ചാര്‍- 12, കണ്ണപുരം- ഒന്ന്, കണ്ണൂര്‍- 12, കോട്ടയം മലബാര്‍- നാല്, ഒമ്പത്, 12,14, കുറ്റിയാട്ടൂര്‍- 11, മാങ്ങാട്ടിടം- നാല്, മട്ടന്നൂര്‍- 19,31, മാട്ടൂല്‍- 14, ഒമ്പത്, മയ്യില്‍- ഒന്ന്, മുണ്ടേരി- എട്ട്, 12,15, മുഴപ്പിലങ്ങാട്- എട്ട്, നടുവില്‍- ഒന്ന്, പന്ന്യന്നൂര്‍- ആറ്, പാനൂര്‍- 13,31,32,37, പാപ്പിനിശ്ശേരി- മൂന്ന്, പാട്യം- ഒമ്പത്, പയ്യന്നൂര്‍- 13, 44, ഉദയഗിരി- രണ്ട്, വേങ്ങാട്- മൂന്ന്, രാമന്തളി- 11, തലശ്ശേരി- 18, 14 വാർഡുകളാണ് കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.