കണ്ണൂര്‍: മാഹിയിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആഴ്‌ചകള്‍ക്ക് മുമ്പ് യുഎഇയില്‍ നിന്നും മാഹിയിലെത്തിയ 68 വയസുള്ള സ്ത്രീക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. പുതുച്ചേരി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇവര്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്.
അതേസമയം കൊവിഡ് രോഗബാധ ലക്ഷണങ്ങളുള്ള മൂന്ന് പേര്‍ കേന്ദ്രഭരണ പ്രദേശത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. കൊവിഡ് 19 പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തുടര്‍ ഉത്തരവുകള്‍ വരുന്നതുവരെ പുതുച്ചേരി സര്‍ക്കാര്‍ കേന്ദ്രഭരണ പ്രദേശത്തെ എല്ലാ പ്രീകെജി, പ്രൈമറി സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം കൂടിയാണ് മാഹി.