ETV Bharat / state

എടച്ചോളി പ്രേമൻ വധം; സിപിഎം പ്രവർത്തകരെ വെറുതെവിട്ടു

2005 ഒക്ടോബർ പതിമൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. പ്രേമനെ പ്രതികൾ രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.

court free
author img

By

Published : Aug 30, 2019, 1:34 PM IST

തലശേരി: ബിജെപി പ്രവർത്തകൻ എടച്ചോളി പ്രേമൻ വധക്കേസിൽ മുഴുവൻ പ്രതികളെയും തലശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. തലശേരി നഗരസഭാ ചെയർമാൻ ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

2005 ഒക്ടോബർ പതിമൂന്നിന് രാവിലെ പതിനൊന്ന് മണിയോടെ കോടിയേരി മൂഴിക്കരയിലെ കോയിൻ ബൂത്തിൽ നിന്നും ഫോൺ ചെയ്യുകയായിരുന്ന ബിജെപി പ്രവർത്തകനായ പ്രേമനെ (29) പ്രതികൾ രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സിപിഎം പ്രവർത്തകരും കോടിയേരി സ്വദേശികളുമായ അഭിനേഷ് (38), വി.പി. ഷൈജേഷ് (37), കുനിയിൽ പി മനോജ് (40), കാട്ടിന്‍റവിട ചാത്തമ്പള്ളി വിനോദ് (40), തയ്യിൽ വട്ടക്കണ്ടി സജീവൻ (39) വട്ടക്കണ്ടി റിഗേഷ് (36) കുനിയിൽ ചന്ദ്രശേഖരൻ (55) തലശേരി നരസഭ ചെയർമാൻ കാരാൽ തെരുവിലെ കുനിയിൽ സി.കെ. രമേശൻ (50) എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രേമന്‍ ചികിത്സയില്‍ ഇരിക്കേയാണ് മരിച്ചത്.

ഡോക്ടർമാരും പൊലീസ് ഉദ്യോഗസ്ഥരും അടക്കം 13 പേരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചത്. അഡീഷണൽ ഡിസ്ട്രിക്ട് ഗവണ്‍മെന്‍റ് പ്ലീഡർ അഡ്വ കെ.പി. ബിനീഷയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതികൾക്ക് വേണ്ടി അഡ്വ. സി.കെ. ശ്രീധരനും അഡ്വ കെ. സത്യനും ഹാജരായി.

Intro:തലശ്ശേരി കോടിയേരിയിലെ ബി.ജെ.പി പ്രവർത്തകൻഎടച്ചോളി പ്രേമൻ വധക്കേസിൽ മുഴുവൻ പ്രതികളെയും തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. തലശ്ശേരി നഗരസഭാ ചെയർമാൻ ഉൾപ്പെടെ എട്ട് സി.പി.എം.പ്രവർത്തകരെയാണ് കോടതി കുറ്റക്കാരെല്ലെന്ന് കണ്ട് വെറുതെ വിട്ടത്.2005 ഒക്ടോബർ 13 ന് രാവിലെ പതിനൊന്ന് മണിയോടെ കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്റ്റേഷനറി കടയിൽ നിന്നും കോയിൻ ബൂത്തിൽ നിന്നും ഫോൺ ചെയ്യുകയായിരുന്ന ബി.ജെ.പി.പ്രവർത്തകനായ പ്രേമനെ (29) പ്രതികൾ രാഷ്ട്രീയ വിരോധം കാരണം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
സി.പി.എം.പ്രവർത്തകരും കോടിയേരി സ്വദേശികളുമായ കെ.അഭി എന്ന അഭിനേഷ് (38) വി.പി.ഷൈജേഷ് (37) കനിയിൽ പി. മനോജ് (40) കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40) തയ്യിൽ വട്ടക്കണ്ടി സജീവൻ (39) വട്ടക്കണ്ടി റിഗേഷ് (36) കുനിയിൽ ചന്ദ്രശേഖരൻ (55) തലശ്ശേരി നരസഭ ചെയർമാൻ കാരാൽ തെരുവിലെ കുനിയിൽ സി.കെ.രമേശൻ (50) എന്നിവരാണ് പ്രതി പട്ടികയിൽ ഉണ്ടായിരുന്നത്.കണ്ട്യൻ അജേഷിന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയിരുന്നത്.,കെ.ദിനേശൻ, എം.കെ.രവീന്ദ്രൻ, എം.അശോകൻ, പി.രമേശൻ, ഡോ.ശ്യാമള, ഡോ.ജോർജ്കുട്ടി, ഡോ.കെ.എസ്.കൃഷ്ണകുമാർ ,പോലീസ് ഓഫീസർമാരായ എം.ഡി.പ്രേമദാസൻ, തോമസ് മാത്യു, കെ.ബിനു, ശശിധരൻ, ടി. ശ്രീധരൻ തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത്. പ്രോസി ക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ: പ്ലീഡർ അഡ്വ.കെ.പി. ബിനീഷയാണ് ഹാജരായത്. അക്രമത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രേമൻ മാസങ്ങളോളം തുടർന്ന ചികിൽസക്കിടയിലാണ് മരണപ്പെടുന്നത്. പ്രതികൾക്ക് വേേണ്ടി അഡ്വ.സി.കെ.ശ്രീധരനും. അഡ്വ.കെ.സത്യനുമാണ് ഹാജരായി.ഇ ടി വിഭാരത് കണ്ണൂർBody:KL_KNR_01_30.8.19_Murdercase_KL10004Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.