ETV Bharat / state

ദമ്പതികളെ ഗുണ്ടാ സംഘം മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി - assaulted by goons in kannur

ബെംഗളൂരുവിൽ താമസക്കാരായ ദമ്പതികൾ അമ്പായത്തോട്ടിലുള്ള വീട്ടിൽ എത്തിയപ്പോൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.

പീഡിപ്പിച്ചതായി പരാതി  ഗുണ്ടാ സംഘം മയക്കുമരുന്ന് നല്‍കി  കണ്ണൂർ ക്രൈം  assaulted by goons in kannur  kannur crime
ദമ്പതികളെ ഗുണ്ടാ സംഘം മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി
author img

By

Published : Mar 13, 2020, 9:05 PM IST

കണ്ണൂർ: കേളകം അമ്പായത്തോട്ടിൽ ഡോക്ടറേയും ഭാര്യയെയും കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചതായി പരാതി. ബെംഗളൂരുവിൽ താമസക്കാരായ ദമ്പതികൾ അമ്പായത്തോട്ടിലുള്ള വീട്ടിൽ എത്തിയപ്പോൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കേളകം പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വർഷം ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.

ദമ്പതികളെ ഗുണ്ടാ സംഘം മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പരാതി

ബെംഗളൂരുവിൽ സ്ഥിര താമസക്കാരിയായ പരാതിക്കാരിക്ക് അമ്പായത്തോട് നാലര ഏക്കർ ഭൂമിയുണ്ട്. ഈ ഭൂമിയിൽ ചിലർ ഫാം നടത്തുകയാണ്. ഫാം നടത്താൻ ഏല്‍പിച്ചവർ ചില കേസിൽപെട്ടതിനാൽ അവിടെ നിന്നും ഒഴിയാൻ ഇവർ ആവശ്യപ്പെട്ടിരുന്നു. അവർ ഒഴിയാൻ തയ്യാറായില്ലെന്നും ദമ്പതികളെ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് വീടിനകത്ത് അടച്ചിട്ട് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇവരുടെ കയ്യിലുണ്ടായിരുന്ന സ്വർണം, പണം, എടിഎം കാർഡ് എന്നിവയും ഗുണ്ടാ സംഘം കവർന്നതായി പറയുന്നു. സംഭവത്തിന് ശേഷം ബെംഗളൂരുവിൽ എത്തിയപ്പോൾ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും മോഷണം പോയിട്ടുണ്ട്. ഇതുസംബന്ധിച്ച് ബെംഗളൂരു പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊർജ്ജിത മാക്കിയതായി പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി അയച്ച ശേഷമാണ് പരാതിക്കാരി ബെംഗളൂരുവിലേക്ക് മടങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.