ETV Bharat / state

ഹോം ഡെലിവറി മാതൃകയിൽ ചാരായ വിൽപ്പന; യുവാവ് അറസ്റ്റിൽ

author img

By

Published : May 9, 2020, 12:47 PM IST

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എം.വി അഷ്റഫിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ്. ആലക്കോട് നെല്ലിപ്പാറ മേഖലകളിൽ ചാരായ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.

Counterfeit liquor  liquor sales  one arrested  എക്സൈസ്  വ്യാജമദ്യ വില്‍പ്പന  ലോക്ക് ഡൗണ്‍  കൊവിഡ്-19  കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍  ആലക്കോട് ചാരായ വില്‍പ്പന
ഹോം ഡെലിവറി മാതൃകയിൽ ചാരായ വിൽപ്പന; യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: ആലക്കോട് മേഖലയിൽ ലോക്ക് ഡൗണിന്‍റെ മറവിൽ ആവശ്യക്കാർക്ക് മൊബൈൽ വഴി ചാരായം വിൽപ്പന നടത്തുന്ന ആലക്കോട് നെല്ലിപ്പാറ കപ്പണ സ്വദേശി രാജുവിനെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എം.വി അഷ്റഫിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ്. ആലക്കോട് നെല്ലിപ്പാറ മേഖലകളിൽ ചാരായ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. ഇയാളില്‍ നിന്നും കുപ്പികളിലാക്കിയ രണ്ട് ലിറ്റർ ചാരായം പിടിച്ചെടുത്തു.

പ്ലാസ്റ്റിക് കുപ്പികളിലാക്കിയാണ് ചാരായം വിൽക്കുന്നത്. മദ്യം കിട്ടാത്ത ഈ സാഹചര്യങ്ങളിൽ ഒരു ലിറ്ററിന് 1200 രൂപ മുതൽ1500 രുപ വരെയാണ് ഈടാക്കിയത്. .മേഖലകളിൽ നിരവധി ആളുകളെ കൂലിക്ക് വെച്ച് ചാരായം വാറ്റിയാണ് വിൽപന നടത്തുന്നത്. പ്രതിയെ ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. കൂടുതൽ പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.