കണ്ണൂർ: ജില്ലയില്‍ കൊവിഡ് കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ 21 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. സമ്പര്‍ക്ക രോഗബാധിതർ കൂടുതലായി റിപ്പോർട്ട് ചെയ്ത കണ്ണൂര്‍ കോര്പ്പറേഷന് 48, കല്ല്യാശ്ശേരി 3, വേങ്ങാട് 2, 21, മാടായി 20, പരിയാരം 12, അഴീക്കോട് 8, മയ്യില്‍ 9, ആറളം 8, പയ്യന്നൂര്‍ 3, രാമന്തളി 10, കുഞ്ഞിമംഗലം 6, ചെറുപുഴ 5, 16, കണ്ണപുരം 7, 13, മലപ്പട്ടം 9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരിൽ രോഗം കണ്ടെത്തിയ എരുവേശ്ശി 2, കൂടാളി 13, മാലൂര്‍ 3, മുണ്ടേരി 7 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ൻമെന്റ് സോണുകളാക്കും.
അതേസമയം, നേരത്തെ കണ്ടെയ്ൻമെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന പിണറായി 5, കോട്ടയം മലബാര്‍ 11, ധര്‍മ്മടം 13, 15, കുന്നോത്തുപറമ്പ 1, 12, മലപ്പട്ടം 13, നാറാത്ത് 13, മുണ്ടേരി 10, 11, മലപ്പട്ടം 7, കുറ്റിയാട്ടൂര്‍ 11, 16, ഉദയഗിരി 6, നടുവില്‍ 2, ശ്രീകണ്ഠാപുരം 21, 25, 26, ചെങ്ങളായി 1, 10, 12, 13, 15, കടന്നപ്പള്ളി പാണപ്പുഴ 1, 7, 10, 11, 14, 15, ചെറുതാഴം 7, 8, 9, 10, 11, 16, 17, അയ്യന്‍കുന്ന് 6, 12, 14, ചപ്പാരപ്പടവ് 11, ചെറുകുന്ന് 6, 7, ചിറ്റാരിപ്പറമ്പ 4, 8, ഇരിട്ടി 2, 13, 23, കണ്ണൂര്‍ കോര്പ്പറേഷന് 23, 31, 29, 40, കരിവെള്ളൂര്‍ പെരളം 6, 10, കീഴല്ലൂര്‍ 7, കോളയാട് 7, 9, 10, 13, കൂടാളി 15, കൂത്തുപറമ്പ 1, 13, 26, കൊട്ടിയൂര്‍ 1, 2, 6, കുഞ്ഞിമംഗലം 2, 12, കുറുമാത്തൂര്‍ 10, മാങ്ങാട്ടിടം 2, 18, പടിയൂര്‍ കല്ല്യാട് 1, 12, പാനൂര്‍ 9, 16, 18, പരിയാരം 10, പയ്യന്നൂര്‍ 2, 20, 21, 28, 29, 37, പേരാവൂര്‍ 8, പെരിങ്ങോം വയക്കര 12, തലശ്ശേരി 31, തില്ലങ്കേരി 7, വളപട്ടണം 5, 8 എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.