കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണത്തിലെ പരാതി പരിശോധിക്കാൻ ഇന്ന് കേന്ദ്ര സംഘമെത്തും. കേന്ദ്ര ഗതാഗതവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനക്കായി എത്തുന്നത്. കെ.മുരളീധരൻ എം.പിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
15 വർഷം മുമ്പ് തയ്യാറാക്കിയ പദ്ധതിയിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് മുരളീധരൻ എംപി പാർലമെന്‍റ് എസ്റ്റിമേറ്റ് കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്നത്തെ രൂപരേഖയിലൂടെ റോഡ് നിർമാണം നടക്കുമ്പോൾ സമീപസ്ഥലങ്ങള്‍ മഴക്കാലത്ത് വെള്ളംകയറി ഒറ്റപ്പെട്ടു. ജനങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച് വ്യാപക പരാതിയുണ്ടെന്നും മുരളീധരൻ അറിയിച്ചു.
ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിർമാണം തടസപ്പെടും. അതിനാൽ പരാതിയുള്ള പ്രദേശങ്ങളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം വിളിക്കണമെന്നും ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പദ്ധതി രൂപരേഖയനുസരിച്ച് നിർമാണം നടക്കുമ്പോൾ പരാതികളുണ്ടെങ്കിൽ പരിശോധിക്കാമെന്ന് വകുപ്പ് സെക്രട്ടറി ഉറപ്പുനൽകിയിരുന്നു.
തലശ്ശേരി-മാഹി ബൈപ്പാസ് നിർമാണം; കേന്ദ്ര സംഘം ഇന്ന് പരിശോധന നടത്തും - തലശ്ശേരി-മാഹി ബൈപ്പാസ് പ്രശ്‌നങ്ങൾ
15 വർഷം മുമ്പ് തയ്യാറാക്കിയ പദ്ധതിയിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് കെ മുരളീധരൻ എംപി പാർലമെന്‍റ് എസ്റ്റിമേറ്റ് കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു