കണ്ണൂർ: ധർമടം മണ്ഡലത്തിൽ കെ സുധാകരന്‍ മത്സരിക്കാത്തതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്‌ത് കോൺഗ്രസ് പ്രാദേശിക നേതാവ്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ചിറക്കുനി പാലയാട്ടെ പി.ടി. സനൽകുമാറാണ് തല മുണ്ഡനം ചെയ്‌തത്.
വ്യാഴാഴ്‌ച രാവിലെ മുതൽ സനൽകുമാറും സഹപ്രവർത്തകരും കെ. സുധാകരൻ്റെ തോട്ടടയിലെ വീട്ടിൽ എത്തിയിരുന്നു . ധർമടത്തേക്ക് വരില്ലെങ്കിൽ മൊട്ടയടിക്കുമെന്ന് ഇവർ കെ സുധാകരനെ അറിയിച്ചു. എന്നാല്‍ ഉഷ്‌ണകാലമല്ലേ മൊട്ടയടിച്ചോളൂ എന്നായിരുന്നു സുധാകരന്‍റെ മറുപടി.നേതാവ് സാന്ത്വനപ്പെടുത്തിയതായും സനൽകുമാർ പറഞ്ഞു.