കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർ പി വി കൃഷ്‌ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സഹകരണ ബാങ്കിലെ ജീവനക്കാരിയെ കൃഷ്‌ണകുമാർ പീഡിപ്പിച്ചു എന്നതാണ് കേസ്. യുവതിയുടെ പരാതിയില്‍ എടക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
തുടർന്ന് പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പിന്നീട് തിരുപ്പതിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. എടക്കാട് നിന്നുള്ള പൊലീസ് സംഘം ബെംഗളൂരുവിലെത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി കര്‍ണാടക പൊലീസും കേരള പൊലീസിനെ സഹായിച്ചു. കഴിഞ്ഞ ജൂലൈ 22നാണ് യുവതി കൃഷ്‌ണകുമാറിനെതിരെ പരാതി നൽകിയത്. ജൂലൈ 23ന് പൊലീസ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
പീഡന പരാതി ഉയര്‍ന്നിട്ടും ഇയാള്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും രാജിവച്ചിരുന്നില്ല. കണ്ണൂരിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു പി വി കൃഷ്‌ണകുമാര്‍. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.