ETV Bharat / state

ഐശ്വര്യകേരള യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽതല്ലി - kerala news

തദ്ദേശതെരഞ്ഞെടുപ്പ്‌ തോൽവിയുടെ പേരിലായിരുന്നു ശ്രീകണ്ഠാപുരത്ത് കോൺഗ്രസ് പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

Congress A and I activists clash during Aishwarya Kerala Yatra  ramesh chennithala  രമേശ് ചെന്നിത്തല  Aishwarya Kerala Yatra  ഐശ്വര്യകേരള യാത്ര  കണ്ണൂർ വാർത്ത  kannur news  kerala news  കേരള വാർത്ത
ഐശ്വര്യകേരള യാത്രയിൽ കോൺഗ്രസ് എ, ഐ പ്രവർത്തകരുടെ തമ്മിൽതല്ല്‌
author img

By

Published : Feb 3, 2021, 1:07 PM IST

Updated : Feb 3, 2021, 1:30 PM IST

കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രാ സ്വീകരണത്തിനിടെ തമ്മില്‍ തല്ല്. കോൺഗ്രസ് എ, ഐ ഗ്രൂപ്പ് പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മില്‍തല്ലുകയായിരുന്നു. ശ്രീകണ്ഠപുരത്ത് ചൊവ്വാഴ്ച വൈകിട്ട് ഏഴേ മുക്കാലോടെയാണ് സംഭവം. തദ്ദേശതെരഞ്ഞെടുപ്പ്‌ തോൽവിയുടെ പേരിലായിരുന്നു ഏറ്റുമുട്ടൽ. രമേശ് ചെന്നിത്തല എത്തുന്നതിനു മിനിറ്റുകൾക്കു മുമ്പാണ് വേദിക്കരികിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്പോരും തമ്മിലടിയും നടന്നത്. കോൺഗ്രസ് എ ഗ്രൂപ്പുകാരനായ ജേക്കബ് ചെട്ടിമറ്റത്തെ ഐ ഗ്രൂപ്പിലെ ടിഎൻ ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. എ ഗ്രൂപ്പുകാരും സംഘടിച്ചെത്തിയതോടെ കൂട്ടത്തല്ലായി.

ഐശ്വര്യകേരള യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽതല്ലി

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ഉദയഗിരി, പയ്യാവൂർ, നടുവിൽ പഞ്ചായത്തുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇതിന് പിന്നിൽ ഗ്രൂപ്പുകളികളാണെന്നാരോപിച്ച് കോൺഗ്രസിനുള്ളിൽ നേരത്തെ പൊട്ടിത്തെറിയുണ്ടായിരുന്നു. യുഡിഎഫിന്‍റെ പരാജയത്തിന് കാരണമാകും വിധത്തിലുള്ള നേതാക്കളുടെ വാട്സാപ് സന്ദേശം എ ഗ്രൂപ്പുകാരനായ ജേക്കബ് പുറത്ത് വിട്ടിരുന്നു. ഇതാണ് മറുഗ്രൂപ്പുകാരെ പ്രകോപിപ്പിച്ചത്‌.

Last Updated : Feb 3, 2021, 1:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.