ETV Bharat / state

ക്വാറന്‍റൈൻ സെന്‍ററുകൾക്കായി സർക്കാരിന്‌ നൽകിയ കെട്ടിടങ്ങളുടെ വാടക ലഭിച്ചില്ലെന്ന് പരാതി

author img

By

Published : May 6, 2021, 7:21 AM IST

Updated : May 6, 2021, 7:31 AM IST

മാസങ്ങളായി വാടക മുടങ്ങിയത് കൂടാതെ ഇതുവരെയായി സ്ഥാപനവും താക്കോലുപോലും ഷുക്കൂറിന് തിരിച്ചു നൽകിയിട്ടില്ല

ക്വാറന്‍റൈൻ സെന്‍ററുകൾ  കെട്ടിടങ്ങളുടെ വാടക നല്‍കിയില്ലെന്ന് പരാതി  Complaint that rent paid  government for quarantine centers  സർക്കാരിന്‌ നൽകിയ കെട്ടിടങ്ങൾ
ക്വാറന്‍റൈൻ സെന്‍ററുകൾക്കായി സർക്കാരിന്‌ നൽകിയ കെട്ടിടങ്ങളുടെ വാടക നല്‍കിയില്ലെന്ന് പരാതി

കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് സർക്കാർ ഏറ്റെടുത്ത് നൽകിയ ക്വാറന്‍റൈൻ സെന്‍ററുകളുടെ വാടക നല്‍കിയില്ലെന്ന പരാതിയുമായി കെട്ടിട ഉടമ. പരിയാരം മണ്ടൂർ സ്വദേശി അബ്‌ദുൾ ഷുക്കൂറാണ്‌ കുടിശിക കിട്ടാത്തതിനെത്തുടർന്ന്‌ രംഗത്തെത്തിയിരിക്കുന്നത്‌.

ക്വാറന്‍റൈൻ സെന്‍ററുകൾക്കായി സർക്കാരിന്‌ നൽകിയ കെട്ടിടങ്ങളുടെ വാടക ലഭിച്ചില്ലെന്ന് പരാതി

കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ ഡ്യൂട്ടിക്കെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കിയിരുന്നു. മാസങ്ങളായി വാടക മുടങ്ങിയത് കൂടാതെ ഇതുവരെയായി സ്ഥാപനവും താക്കോലുപോലും ഷുക്കൂറിന് തിരിച്ചു നൽകിയിട്ടില്ല.

വാടക മുടങ്ങിയതോടെ ഇതിനുള്ളിൽ സജ്ജീകരിച്ച സാധനങ്ങൾ അടക്കം കെട്ടിട ഉടമ തിരിച്ചെടുക്കുകയും മറ്റൊരാൾക്ക്‌ അനധികൃതമായി വാടകയ്ക്ക് നൽകുകയും ചെയ്തു. മുടക്കിയ തുകയും നൽകിയ എഗ്രിമെന്‍റുകളും കടലാസുകളിൽ ഒതുങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഷുക്കൂർ. പരാതികൾ നിരവധി നൽകിയെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായില്ലെന്നും ഷുക്കൂർ ആരോപിക്കുന്നു.

Last Updated : May 6, 2021, 7:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.