ETV Bharat / state

വയോജനങ്ങള്‍ക്ക് ഉള്‍പ്പെടെ ഒരുക്കിയ സത്രം നോക്കുകുത്തിയാകുന്നതായി പരാതി

author img

By

Published : May 24, 2021, 1:35 AM IST

Updated : May 24, 2021, 5:35 AM IST

ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ നിരവധി വയോജങ്ങളാണ് തളിപ്പറമ്പിലും പരിസരത്തുമായി ഭക്ഷണത്തിന് ഉള്‍പ്പെടെ പ്രയാസപ്പെടുന്നത്

കൊവിഡും വയോജനങ്ങളും വാര്‍ത്ത  കൊവിഡും ഭവനരഹിതരും വാര്‍ത്ത  covid and elderly news  covid and homeless news
സത്രം

കണ്ണൂര്‍: നഗരത്തിൽ അലഞ്ഞു തിരിയുന്നവർക്കായി തളിപ്പറമ്പ് നഗരസഭ മുൻകൈ എടുത്ത് ഒരുക്കിയ സത്രം ഉപയോഗശൂന്യമാകുന്നു. ഇതുവരെ ഒരാളെ പോലും ഇവിടെ എത്തിച്ചിട്ടില്ല. ടിടികെ ദേവസ്വത്തിന്‍റെ ഭാഗമായുള്ള സത്രത്തിലാണ് ഇവർക്കുള്ള സൗകര്യം നഗരസഭ ഒരുക്കിയത്. രണ്ട് ആഴ്‌ചയിലധികമായി കെട്ടിടം തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും നിരവധിപേർ ഇപ്പോഴും മറ്റ് സംഘടനകളെ ആശ്രയിച്ച് നഗരത്തിൽ തന്നെ കഴിയുകയാണ്.

ടിടികെ ദേവസ്വത്തിന്‍റെ ഭാഗമായുള്ള സത്രത്തിലാണ് വയോജനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യം നഗരസഭ ഒരുക്കിയത്.
ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ നിരവധി വയോജങ്ങളാണ് തളിപ്പറമ്പിലും പരിസരത്തുമായി ഭക്ഷണത്തിന് ഉള്‍പ്പെടെ പ്രയാസപ്പെടുന്നത്. ഇവർക്ക് വേണ്ടിയാണ് ടിടികെ ദേവസ്വത്തിന്‍റെ കീഴിലുള്ള സത്രം രണ്ടാഴ്‌ച മുൻപ് നഗരസഭയ്ക്കായി തുറന്നു കൊടുത്തത്. എന്നാൽ ഇവിടേക്ക് വരാന്‍ വയോജനങ്ങള്‍ തയാറാകുന്നില്ല. പരസഹായത്തില്‍ കഴിയുന്ന ഇവരില്‍ പലരും അന്തിയുറങ്ങുന്നത് ഉള്‍പ്പെടെ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലുമാണ്. സൗകര്യം ഉണ്ടാക്കിയതല്ലാതെ ഇവരെ അവിടെ എത്തിക്കാനോ മറ്റ് കാര്യങ്ങൾ ചെയ്തു കൊടുക്കാനോ നഗരസഭ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. ഐആർപിസി, സേവാഭാരതി, വൈറ്റ് ഗാർഡ് എന്നീ സംഘടനകളാണ് ഇവർക്കുള്ള ഭക്ഷണം ദിനം പ്രതി എത്തിച്ചു നൽകിക്കൊണ്ടിരിക്കുന്നത്.

also read: വിദ്യാര്‍ഥിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Last Updated : May 24, 2021, 5:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.