ETV Bharat / state

അധിക ഫീസ് വേണം, സർട്ടിഫിക്കറ്റ് കൊടുക്കാതെ കോളജ്; പരാതിയുമായി വിദ്യാർഥികൾ

പ്രവേശന സമയത്ത് വാങ്ങിയ ഡിഗ്രി സർട്ടിഫിക്കറ്റ്, ബി.എഡ് സർട്ടിഫിക്കറ്റ്, ടിസി എന്നിവയാണ് കോളജ് അധികൃതർ തടഞ്ഞുവച്ചിരിക്കുന്നത്. അതേസമയം വിദ്യാർഥികളിൽ നിന്ന് അധിക ഫീസ് കോളജ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കോളജ് അധികൃതരുടെ വാദം.

author img

By

Published : May 24, 2022, 5:09 PM IST

Complaint that Cresecent College B Ed final year students certificates withheld  ക്രസന്‍റ് കോളജിനെതിരെ വിദ്യാർഥികൾ  ബി എഡ് അവസാന വർഷ ബിരുദവിദ്യാർഥികളുടെ പരാതി  പഴയങ്ങാടി മാടായിപാറയിലെ ക്രസന്‍റ് കോളജ്  Complaint against Crescent BEd College Madaipara Pazhayangadi  ക്രസന്‍റ് കോളജ് സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചതായി പരാതി  സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചതായി ബി എഡ് അവസാന വർഷ ബിരുദവിദ്യാർഥികൾ
ബി.എഡ് അവസാന വർഷ ബിരുദവിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചതായി പരാതി; ക്രസന്‍റ് കോളജിനെതിരെ വിദ്യാർഥികൾ

കണ്ണൂർ: ബി.എഡ് അവസാന വർഷ ബിരുദവിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചതായി പരാതി. പഴയങ്ങാടി മാടായിപാറയിലെ ക്രസന്‍റ് കോളജിലെ അവസാന വർഷ ബി.എഡ് ബിരുദ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റാണ് അധികൃതർ തടഞ്ഞുവച്ചതായി പരാതിയുയർന്നിരിക്കുന്നത്. കോളജിൽ നിന്ന് പഠിച്ചിറങ്ങിയ നൂറോളം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളാണ് തടഞ്ഞു വച്ചത്.

ബി.എഡ് അവസാന വർഷ ബിരുദവിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചതായി പരാതി

അധിക ഫീസ്: ഫീസ് സംബന്ധമായ തർക്കമാണ് സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്‌ക്കാൻ കാരണമായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്. കോളജിൽ ചേരുന്ന സമയത്ത് രണ്ട് വർഷത്തെ ഫീസായി 70,000 രൂപയാണ് കോളജ് അധികൃതർ പറഞ്ഞത്. എങ്കിലും 74,000 രൂപ അടച്ചിട്ടും വീണ്ടും 6000 രൂപ കൂടി ആവശ്യപ്പെട്ടാണ് കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

ആദ്യ ഗഡുവായി 45000 രൂപയും കൊവിഡ് കാരണം ഓൺലൈൻ ക്ലാസുകൾ നടന്നതിനാൽ യൂണിവേഴ്‌സിറ്റിയുടെ നിർദേശ പ്രകാരം രണ്ടാം ഗഡുവായി 29000 രൂപ അടച്ചതായും വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികൾ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയെങ്കിലും യൂണിവേഴ്‌സിറ്റിക്ക് പരാതി നൽകാൻ പൊലീസ് നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിൽ യൂണിവേഴ്‌സിറ്റി വിസിക്കും രജിസ്ട്രാർക്കും വിദ്യാർഥികൾ പരാതി നൽകിയിരിക്കുകയാണ്.

പ്രവേശന സമയത്ത് വാങ്ങിയ ഡിഗ്രി സർട്ടിഫിക്കറ്റ്, ബി.എഡ് സർട്ടിഫിക്കറ്റ്, ടിസി എന്നിവയാണ് കോളജ് അധികൃതർ തടഞ്ഞുവച്ചിരിക്കുന്നത്. അതേസമയം വിദ്യാർഥികളിൽ നിന്ന് അധിക ഫീസ് കോളജ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കോളജ് അധികൃതരുടെ വാദം. ആദ്യ ഗഡുവായ 45000 രൂപയും രണ്ടാം ഗഡുവായ 35000 രൂപയുമാണ് ആവശ്യപ്പെട്ടത്. 29000 രൂപ അടച്ച് ബാക്കി വരുന്ന 6000 രൂപ മാത്രമേ ആവിശ്യപ്പെട്ടിട്ടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.