കണ്ണൂർ: ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി സിപിഎം. ഒക്ടോബർ 17 മുതൽ വിവിധ പരിപാടികളോടെ കണ്ണൂരിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. തലശേരിയിൽ നടക്കുന്ന സെമിനാർ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
ജന്മിവിരുദ്ധ സമരം, സ്വാതന്ത്ര്യ സമരം, നവകേരള നിർമ്മാണം എന്നിവയിൽ കമ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് പുതുതലമുറയെ പഠിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യൻ സ്വാതന്ത്ര്യ സമരം- സിപിഎമ്മിന്റെ പങ്ക് എന്ന വിഷയത്തിൽ ക്ലാസ്സ് ഉണ്ടാകുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.