ETV Bharat / state

'പിആർ ഏജൻസിക്ക് ബുദ്ധി പണയംവച്ചവരുടെ മാത്രം പ്രതികരണം' ; നവകേരള സദസിനെതിരായ രമേശ്‌ ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി - നവകേരള സദസ് കണ്ണൂർ പയ്യന്നൂർ

CM Pinarayi Vijayan against Ramesh chennithala: സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയായ നവകേരള സദസിനെ യുഡിഎഫ് അപഹസിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Navakerala sadas  navakerala sadas kannur  kannur payyannur navakerala sadas  pinarayi vijayan against ramesh chennithala  CM Pinarayi vijayan against udf  ramesh chennithala about navakerala sadas  രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫിനെതിരെ  നവകേരള സദസ് കണ്ണൂർ  നവകേരള സദസ് കണ്ണൂർ പയ്യന്നൂർ  കോൺഗ്രസ് ആരോപണം നവകേരള സദസ്
CM Pinarayi Vijayan against Ramesh chennithala
author img

By ETV Bharat Kerala Team

Published : Nov 20, 2023, 2:54 PM IST

മുഖ്യമന്ത്രിയുടെ പ്രതികരണം

കണ്ണൂർ: നവകേരള സദസിനെതിരെ രമേശ്‌ ചെന്നിത്തല നടത്തിയ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി ആർ ഏജൻസിക്ക് ബുദ്ധി പണയംവച്ചവരുടെ മാത്രം പ്രതികരണമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പരിപാടിയാണിത്. യുഡിഎഫ് ഈ പരിപാടിയിൽ സഹകരിക്കാതിരിക്കുക മാത്രമല്ല അപഹസിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മന്ത്രിമാർ ജനങ്ങളെ കാണുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. 25,000 പേർ ഒന്നിച്ചുവന്നാൽ കാണാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. അവര്‍ക്ക് വേണ്ടിയാണ് ഓരോ പ്രതിനിധികളും ഇവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയിൽ തിരക്ക് കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച്, വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Also read: കോടികളുടെ ധൂര്‍ത്ത്, നവകേരള യാത്ര പരാജയം ; 'തലപ്പാവ് വച്ച മുഖ്യമന്ത്രിയും പരിവാരവും നാടിന് നാണക്കേട്'- രമേശ് ചെന്നിത്തല

ലൈഫ് പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ടില്ല : കാസര്‍കോട് ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളില്‍ നിന്നുമായി 14,232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരം - 1908, കാസര്‍കോട് - 3,451, ഉദുമ - 3,733, കാഞ്ഞങ്ങാട് - 2,840, തൃക്കരിപ്പൂര്‍ - 23,000 എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചത്. രണ്ട് ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസിന്‍റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപത് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടുപോകുന്നത് എന്നും ലൈഫ് മിഷന്‍റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 71,861 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ 1,41,257 വീടുകളാണ് നിര്‍മ്മാണത്തിനായി കരാര്‍ വച്ചത്. ഇതില്‍ 15,518 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

ലൈഫ് മിഷന്‍ തകര്‍ന്നു എന്ന് ബോധപൂർവം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിര്‍മ്മാണം നടക്കുകയാണെന്ന യാഥാര്‍ത്ഥ്യം. എല്ലാവരും സുരക്ഷിതമായ പാര്‍പ്പിടത്തില്‍ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷന്‍റെ രൂപീകരണത്തിലേക്ക് എത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഓരോ തടസവും ഗൗരവമുള്ളതാണ്. എത്ര വലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ് കണ്ണൂരിൽ : സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിൽ മൂന്ന് ദിവസങ്ങളിൽ ആയാണ് പരിപാടി. രാവിലെ 10ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയിലാണ് ജില്ലയിലെ ആദ്യ പരിപാടി.

ഉച്ചയ്ക്ക്‌ മൂന്നിന് പഴയങ്ങാടി മാടായിപ്പാറ പാളയം ഗ്രൗണ്ടിലും 4.30ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പിലും ആറിന് ശ്രീകണ്‌ഠാപുരം ബസ് സ്റ്റാൻഡിന് സമീപവുമാണ് സദസ്.

നവംബർ 21 : പകല്‍ 11ന് ചിറക്കല്‍ പഞ്ചായത്ത് മന്ന മിനി സ്റ്റേഡിയത്തിലും മൂന്നിന് കണ്ണൂര്‍ കലക്‌ടറേറ്റ് മൈതാനിയിലും 4.30ന് പിണറായി കണ്‍വൻഷൻ സെന്‍റര്‍ പരിസരത്തും ആറിന് തലശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് സദസ്.

നവംബർ 22 : പകല്‍ 11ന് പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറിലും പകല്‍ മൂന്നിന് മട്ടന്നൂര്‍ വിമാനത്താവളം ഒന്നാംഗേറ്റിന് സമീപവും 4.30ന് ഇരിട്ടി പയഞ്ചേരിമുക്ക് തവക്കല്‍ മൈതാനത്തുമാണ് പരിപാടി.

എല്ലായിടത്തും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കലാപരിപാടികള്‍ തുടങ്ങും. സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, തെരഞ്ഞെടുക്കപ്പെട്ട മഹിള, യുവജന, കോളജ് യൂണിയൻ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്മാര്‍, സാമുദായിക സംഘടനാനേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.