ETV Bharat / state

പിണറായി വിജയനെ അഭിനന്ദിച്ചും പുകഴ്‌ത്തിയും സി.കെ പദ്‌മനാഭൻ - Pinarayi Vijayan

പിണറായി വിജയൻ ഭരണം തുടരുന്നതിൽ ഒരു തെറ്റും താൻ കാണുന്നില്ലെന്നും സി.കെ പദ്‌മനാഭൻ വ്യക്തമാക്കി.

സി.കെ പദ്‌മനാഭൻ  പിണറായി വിജയനെ സ്‌തുതിച്ച് സി.കെ പദ്‌മനാഭൻ  തുടർ ഭരണം  CK Padmanabhan praises Pinarayi Vijayan  CK Padmanabhan  Pinarayi Vijayan  assembly election result
പിണറായി വിജയനെ സ്‌തുതിച്ചും ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും സി.കെ പദ്‌മനാഭൻ
author img

By

Published : May 4, 2021, 12:49 PM IST

Updated : May 4, 2021, 1:17 PM IST

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബി.ജെ.പി നേതാവ് സി.കെ പദ്‌മനാഭൻ. കേരള രാഷ്‌ട്രീയത്തിൽ പരിചിതമല്ലാത്ത സംഭവമാണ് തുടർ ഭരണം എന്നത്. ആ തുടർ ഭരണം നേടിയെടുക്കാൻ ഇടതു പക്ഷം ജനങ്ങളോട് അഭ്യർഥിക്കുകയും ജനങ്ങൾ വോട്ട് നൽകുകയും ചെയ്‌തു.

എൽഡിഎഫിന്‍റെ ഈ വിജയത്തിന് പിന്നിൽ പിണറായി വിജയന്‍റെ വ്യക്തിത്വവും നിലപാടുമാണ്. അചഞ്ചലമായ നിലപാടാണ് മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സ്വീകരിച്ചത്. അതിനെ ധാർഷ്‌ട്യമെന്നോ അഹങ്കാരമെന്നോ വിളിക്കാം. നിലപാടിനെ ജനങ്ങൾ എങ്ങനെ കാണുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നമുക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ അഭിനന്ദിച്ചും പുകഴ്‌ത്തിയും സി.കെ പദ്‌മനാഭൻ

അതേ സമയം കെ.സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിക്കാതെ മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധ മത്സരിച്ചിരുന്നെങ്കിൽ വിജയിക്കാൻ കഴിയുമായിരുന്നു എന്നും സി.കെ പദ്‌മനാഭൻ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റിനെ രണ്ടിടത്ത് മത്സരിപ്പിച്ചത് ഒരു പരീക്ഷണമായിരുന്നുവെന്നും അതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : May 4, 2021, 1:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.