ETV Bharat / state

ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ് - kannur latest news

ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാറാണ് ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ കേസ് നല്‍കിയത്

കണ്ണൂർ  shafi parambil mla  child rights commsion chairman  shafi parambil mla latest news  ഷാഫി പറമ്പിൽ എംഎൽഎ  ബാലാവകാശ കമ്മീഷൻ ചെയർമാൻ  ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ  kannur latest news  kannur news
ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്
author img

By

Published : Mar 26, 2021, 3:11 PM IST

കണ്ണൂർ: ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ കേസ് ഫയല്‍ ചെയ്‌തു. തലശ്ശേരി കോടതിയിലാണ് കേസ്. ബാലാവകാശ കമ്മിഷൻ ചെയർമാൻ ബാർ കൗൺസിൽ നടപടിയെടുത്ത് പുറത്താക്കിയ വ്യക്തിയാണ് എന്ന് വാർത്താസമ്മേളനത്തിൽ തെറ്റായി പരാമർശം നടത്തി എന്നാരോപിച്ചാണ് കേസ്.

കുട്ടികളുടെ സംയോജിത വികാസത്തെ സംബന്ധിച്ച ക്ലാസ് സംഘടിപ്പിച്ചില്ലെന്നും തെറ്റായി പ്രസ്‌താവിച്ചതായി അഡ്വ. ഒ.ജി പ്രേമരാജൻ മുഖേന സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. ഷാഫി പറമ്പിൽ പിന്നീട് വാർത്താസമ്മേളനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത് അപമാനിച്ചതായും സംഭവത്തിൽ ഉചിതമായ നിയമ നടപടി വേണമെന്ന് വ്യക്തമാക്കിയുമാണ് തലശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.