ETV Bharat / state

എല്‍.ഡി.എഫിനെതിരെ വികസന വിരോധികള്‍ ഒന്നിച്ചുവെന്ന് മുഖ്യമന്ത്രി

author img

By

Published : Apr 1, 2021, 12:57 PM IST

Updated : Apr 1, 2021, 1:52 PM IST

നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യുഡിഎഫിന് വലിയ റോൾ ഇല്ലാതെ ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  ഇഎംസിസി  കെഎസ്ഐഡിസി  ksidc  emcc  Chief Minister Pinarayi Vijayan  Pinarayi Vijayan  Chief Minister Pinarayi Vijayan against opposition party
ആരോപണങ്ങള്‍ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം: മുഖ്യമന്ത്രി

കണ്ണൂർ: ആരോപണങ്ങള്‍ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണമെന്നും എൽഡിഎഫിനെതിരെ വികസന വിരോധികൾ ഒന്നിച്ചിരിക്കുകയാണെന്നും തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണിക്കെതിരെ ഓരോ ദിവസവും വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണ്. വ്യാജ രേഖകളടക്കം പല ആയുധങ്ങളും അണിയറയിൽ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യുഡിഎഫിന് വലിയ റോൾ ഇല്ലാതെ ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫിനെതിരെ വികസന വിരോധികള്‍ ഒന്നിച്ചുവെന്ന് മുഖ്യമന്ത്രി

ഇ.എം.സി.സിയുമായുള്ള കെ.എസ്.ഐ.ഡി.സി ധാരണാ പത്രം റദാക്കിയിട്ടില്ലെന്ന് ആവർത്തിച്ച പ്രതിപക്ഷ നേതാവിന്‍റെ വാക്കുകളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇ.എം.സി.സിയുമായുള്ള ധാരണാപത്രം റദാക്കിയെന്ന് കെ.എസ്.ഐ.ഡി.സി രേഖാമൂലം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. റദാക്കിയ ധാരണാപത്രം റദാക്കിയിട്ടില്ലെന്ന് പറയുന്നത് ബോധപൂർവമാണ്. തീരദേശത്തെ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമമെന്നും മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന വിദേശികളെ രക്ഷിച്ച സർക്കാരാണ് കോൺഗ്രസിന്‍റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ച് ഒരു വെബ്‌സൈറ്റിലാക്കി എന്തോ മഹാകാര്യമെന്ന മട്ടില്‍ ചെന്നിത്തല പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ബോധപൂര്‍വ്വം ഇരട്ടവോട്ട് ചേര്‍ത്തെന്ന് സംശയമുണ്ട്. എല്‍ഡിഎഫിനെ നേരടുന്നത് യുഡിഎഫും ബിജെപിയും ഒരുമിച്ചാണ്. മുല്ലപ്പള്ളി പണ്ട് കോണ്‍ഗ്രസിന്‍റെ കേന്ദ്ര മന്ത്രിയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ മന്ത്രിയാണോയെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു.

പൗരത്വ ബില്ല് നടപ്പിലായാൽ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമായിരിക്കില്ല ബാധിക്കുക. തങ്ങൾക്കെതിരെ ശബ്ധിക്കുന്ന ഭൂരിപക്ഷ വിഭാഗത്തെയും ഡിറ്റെൻഷൻ ക്യാമ്പിലേക് മോദി സർക്കാർ തള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പറഞ്ഞ ഇ.പി ജയരാജന്‍റെ നിലപാട് വ്യക്തിപരമെന്നും ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Last Updated : Apr 1, 2021, 1:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.