കണ്ണൂർ: കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ്സുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. ബസിലുണ്ടാകുന്ന നിയമ ലംഘനങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്താനാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ചില ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകൾ സ്ഥാപിച്ചു.
ബസുകളിൽ പോക്കറ്റടിയും മാല പൊട്ടിക്കലും സമീപ കാലത്തായി വ്യാപകമായിട്ടുണ്ട്. ഇതിന് പുറമെ വിദ്യാഥിനികളെ ശല്യം ചെയ്യുന്നതും പതിവാണ്. ഇതോടെയാണ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ബസുകളുടെ ഉൾഭാഗത്ത് മുൻപിലും പിന്നിലുമായി ഓരോ ക്യാമറ വീതമാണ് സ്ഥാപിക്കുക. ക്യാമറകൾ സ്ഥാപിച്ച കാര്യം ബസില്‍ നോട്ടീസായി പ്രദർശിപ്പിക്കുകയും ചെയ്യും. ഇതോടെ ബസുകളിലെ സാമൂഹ്യ വിരുദ്ധരെ കൈയ്യോടെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.