ETV Bharat / state

യുഡിഎഫ് സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തി; സിപിഎം പ്രവർത്തകർക്കെതിരെ കേസ് - കണ്ണൂര്‍

കുന്നരു വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ വി ഷരീഫയെയും സഹപ്രവർത്തകരെയും പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി

attack on udf candidate  case against cpm activists  യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞു നിർത്തി ഭീഷണി  യുഡിഎഫ്  സിപിഎം പ്രവർത്തകർക്കെതിരെ കേസ്  local polls  local polls 2020  local poll latest news  തദ്ദേശ തെരഞ്ഞെടുപ്പ്  തദ്ദേശ തെരഞ്ഞെടുപ്പ് 2020  കണ്ണൂര്‍  കണ്ണൂര്‍ പ്രാദേശിക വാര്‍ത്തകള്‍
യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞു നിർത്തി ഭീഷണി; സിപിഎം പ്രവർത്തകർക്കെതിരെ കേസ്
author img

By

Published : Dec 8, 2020, 3:44 PM IST

കണ്ണൂര്‍: പട്ടുവത്ത് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. കുന്നരു വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ വി ഷരീഫയെയും സഹപ്രവർത്തകരെയും പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസിന്‍റെ നടപടി. ഞായറാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. കുന്നരു വാർഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിച്ചു മടങ്ങുമ്പോൾ കാവുങ്കലിൽ വെച്ച് ഒരുകൂട്ടം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്ഥാനാർഥി തന്നെയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞു നിർത്തി ഭീഷണി; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

സംഭവത്തിൽ കുന്നരുവിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവടക്കം പത്ത് പേർക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥിരമായി അക്രമസംഭവം നടക്കുന്ന കാവുങ്കൽ, കുന്നരു ഭാഗങ്ങളില്‍ സ്ഥാനാർഥിക്ക് കനത്ത പൊലീസ് സുരക്ഷ വേണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.