ETV Bharat / state

കലഹിച്ചു തീരാത്ത കോൺഗ്രസ്, തർക്കിച്ചു തീരാത്ത തെരഞ്ഞെടുപ്പ് കാലം - ആര്യാടൻ ഷൗക്കത്ത് നിലമ്പൂരില്‍

നിലമ്പൂരിലും ഇരിക്കൂറിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലി കോൺഗ്രസില്‍ തർക്കം തുടരുകയാണ്. കോൺഗ്രസ് വിട്ട മുൻ എഐസിസി പ്രവർത്തക സമിതി അംഗം പിസി ചാക്കോ എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന.

candidate-seat-discussions-and-dispute-in-congress
കലഹിച്ചു തീരാത്ത കോൺഗ്രസ്, തർക്കിച്ചു തീരാത്ത തെരഞ്ഞെടുപ്പ് കാലം
author img

By

Published : Mar 16, 2021, 4:43 PM IST

കേരളത്തിലെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസിന്‍റേതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമ്പോഴാണ് സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കി കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ എംപി രംഗത്ത് എത്തിയത്. സ്ഥാനാർഥി നിർണയത്തില്‍ തൃപ്‌തനല്ലെന്നും അഭിപ്രായങ്ങൾ ആരുടെ മുന്നിലും പറയുമെന്നുമാണ് സുധാകരൻ പറഞ്ഞത്. മത്സരം ഇടതുപക്ഷത്തോടാണെന്നും തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസില്‍ ഇപ്പോഴും പരസ്യ തർക്കം തുടരുകയാണ്. എംഎം ഹസനും കെസി ജോസഫും നേരിട്ടെത്തി സമവായ ചർച്ച നടത്തിയെങ്കിലും ഇരിക്കൂരില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രതിഷേധങ്ങൾക്ക് അവസാനമായിട്ടില്ല. ഇരിക്കൂറില്‍ ഒത്തുതീർപ്പ് സ്ഥാനാർഥിയാകാനില്ലെന്ന് നിലവിലെ എംഎല്‍എ കെസി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂരിലും സമാന അവസ്ഥയാണ്. വിവി പ്രകാശിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന് എതിരെ നിലമ്പൂരിലെ പ്രാദേശിക കോൺഗ്രസ് ഘടകങ്ങൾ പരസ്യ പ്രതിഷേധവും പ്രകടനവും തുടരുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം.

അതേസമയം കോൺഗ്രസ് സ്ഥാനാർഥി പട്ടികയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആരോപണം നിഷേധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ രംഗത്ത് എത്തി. കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക മികച്ചതാണെന്നും താരിഖ് അൻവർ പറഞ്ഞു.

സ്ഥാനാർഥി നിർണയത്തില്‍ പ്രതിഷേധിച്ച് തലമുണ്ഡനം ചെയ്യുകയും എഐസിസി അംഗത്വം രാജിവെച്ച് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്ത മുൻ മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെ കോൺഗ്രസ് നേതൃത്വം തള്ളിപ്പറഞ്ഞു. ലതിക സുഭാഷുമായി ബന്ധപ്പെട്ട വിഷയം അടഞ്ഞ അധ്യായമെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ലതിക സുഭാഷും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉടൻ പറയുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കോൺഗ്രസ് വിട്ട മുൻ എഐസിസി പ്രവർത്തക സമിതി അംഗം പിസി ചാക്കോ എൻസിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന. എൻസിപി അധ്യക്ഷൻ ശരദ്‌പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് പിസി ചാക്കോ പറഞ്ഞു.

ഇടതുമുന്നണിയുമായി സഹകരിക്കാനാണ് താല്‍പര്യമെന്ന് പിസി ചാക്കോ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ എൻസിപി കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണ്. ഇന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പിസി ചാക്കോ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.