ETV Bharat / state

കണ്ണൂര്‍-പറശ്ശിനിക്കടവ് റൂട്ടിലെ ബസ് ജീവനക്കാരുടെ സമരം അവസാനിച്ചു - കണ്ണൂര്‍-പറശ്ശിനിക്കടവ് റൂട്ട്

ക്ലീനറെ അക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കണ്ണൂര്‍-പറശ്ശിനിക്കടവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ സമരം നടത്തിയത്

kannur- parassinikkadav route  parassinikkadav bus strike  കണ്ണൂര്‍-പറശ്ശിനിക്കടവ് റൂട്ട്  ബസ് ജീവനക്കാരുടെ സമരം
കണ്ണൂര്‍-പറശ്ശിനിക്കടവ് റൂട്ടിലെ ബസ് ജീവനക്കാരുടെ സമരം അവസാനിച്ചു
author img

By

Published : Jan 31, 2020, 5:07 PM IST

കണ്ണൂര്‍: കണ്ണൂര്‍-പറശ്ശിനിക്കടവ് റൂട്ടിലെ ബസ് ജീവനക്കാരുടെ സമരം അവസാനിച്ചു. സ്വകാര്യ ബസിലെ ക്ലീനറെ അക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. തളിയില്‍ സ്വദേശി നിഖിലാണ് പിടിയിലായത്.

ക്ലീനറെ അക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കണ്ണൂര്‍-പറശ്ശിനിക്കടവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ സമരം നടത്തിയത്. അശ്വന്ത് ബസിലെ ക്ലീനര്‍ കുറ്റിക്കോല്‍ നെല്ലിയോട്ടെ പുതിയ വീട്ടില്‍ രഞ്ജിത്തിനാണ് മര്‍ദനമേറ്റത്. ബസ് ജീവനക്കാരനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബസ് സമരം തുടരുകയായിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ജീവനക്കാരുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

Intro:കണ്ണൂര്‍-പറശ്ശിനിക്കടവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ക്ലീനറെ അക്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. Body:തളിയില്‍ സ്വദേശി നിഖിലാണ് പിടിയിലായത്. ക്ലീനറെ അക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു കണ്ണൂര്‍-പറശ്ശിനിക്കടവ് റൂട്ടില്‍ ബസ് ജീവനക്കാര്‍ സമരം നടത്തിയത്. അശ്വന്ത് ബസിലെ ക്ലീനര്‍ കുറ്റിക്കോല്‍ നെല്ലിയോട്ടെ പുതിയ വീട്ടില്‍ രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റിരുന്നത്. ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്നും ബസ് സമരം തുടരുകയായിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ജീവനക്കാരുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. യൂണിയനുകളും ബസ് ഉടമകളും സമരത്തെ പിന്തുണച്ചില്ലെങ്കിലും ഇന്നും സമരം തുടരുകയായിരുന്നു. രണ്ടു ദിവസമായി സമരം തുടരുന്നതിനാല്‍ റൂട്ടില്‍ യാത്രാക്ലേശം അതിരൂക്ഷമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ വലഞ്ഞത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.