ETV Bharat / state

തളിപ്പറമ്പില്‍ റോഡിനു നടുവിലെ സ്ലാബിന്‍റെ ഒരു ഭാഗം തകര്‍ന്നു - കണ്ണൂര്‍

ടാക്‌സി സ്റ്റാൻഡിനടുത്തായി റോഡിനു നടുവിലെ സ്ലാബാണ് ഒരു ഭാഗം തകര്‍ന്നത്.

broken slabs makes threat  taliparamb taxi stand  kannur  kannur local news  തളിപ്പറമ്പില്‍ അപകട ഭീക്ഷണി ഉയർത്തി സ്ലാബ് തകർന്നു  തളിപ്പറമ്പ്  കണ്ണൂര്‍  കണ്ണൂര്‍ പ്രാദേശിക വാര്‍ത്തകള്‍
തളിപ്പറമ്പില്‍ അപകട ഭീക്ഷണി ഉയർത്തി സ്ലാബ് തകർന്നു
author img

By

Published : Jan 12, 2021, 6:13 PM IST

കണ്ണൂര്‍: തളിപ്പറമ്പ് ദേശീയപാതയിൽ സ്ലാബ് തകർന്നു. ടാക്‌സി സ്റ്റാൻഡിനടുത്തായി പൂക്കോത്ത് തെരുവിലേക്കുള്ള റോഡിനു നടുവിലെ സ്ലാബിന്‍റെ ഒരു ഭാഗമാണ് തകര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവിടെ വാഴ നട്ടു . ടാക്‌സി സ്റ്റാൻഡിനു സമീപമുള്ള ഓടയ്ക്ക് കുറുകെ സ്‌ഥാപിച്ചതായിരുന്നു സ്ലാബ്. ഇതിന് മുകളിലൂടെയുള്ള റോഡ് തകരുകയും ചെയ്‌തിരിക്കുകയാണ്. കാൽനട യാത്രക്കാരടക്കം നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന റോഡിലാണ് ഈ അവസ്ഥ.

തളിപ്പറമ്പില്‍ അപകട ഭീക്ഷണി ഉയർത്തി സ്ലാബ് തകർന്നു

കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുചക്രവാഹനയാത്രികൻ അപകടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. ഇതേ തുടർന്നാണ് നാട്ടുകാർ താൽക്കാലികമായി വാഴ വെച്ചത്. വർഷങ്ങൾക്ക് മുൻപ് സ്ലാബ് സ്ഥാപിക്കുമ്പോൾ തന്നെ ആവശ്യമായ കമ്പികൾ ഉപയോഗിച്ചില്ലെന്ന് പരാതികൾ ഉണ്ടായിരുന്നതായി ടാക്‌സി ഡ്രൈവർ നാരായണൻ പറഞ്ഞു. സ്ലാബിന്‍റെ ബാക്കി ഭാഗവും ഏത് നിമിഷവും പൊട്ടി വീഴുമെന്ന സ്ഥിതിയിലാണ്. എത്രയും പെട്ടെന്ന് ഈ സ്ലാബുകൾ മാറ്റി സ്ഥാപിച്ച് ഗതാഗതം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ടാക്‌സി ഡ്രൈവർമാരുടെയും ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.