ETV Bharat / state

കുഴൽക്കിണർ നിർമാണത്തിനിടെ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴക്ക് - digging news

തമിഴ് നാട്ടിലെ ശ്രീബാലാജി ബോർവെൽസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബോർവെൽ എഞ്ചിൻ. ജോലിയിൽ ഒരു തരത്തിലുള്ള സുരക്ഷാ പരിശീലനങ്ങളും തങ്ങൾക്ക് ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു

കുഴൽക്കിണർ നിർമാണം; ഒഴിവായത് വൻ ദുരന്തം
author img

By

Published : Nov 23, 2019, 11:35 AM IST

Updated : Nov 23, 2019, 1:18 PM IST

കണ്ണൂർ: ആറളം ഫാം ഹയർ ഹൈസ്ക്കൂൾ പുതുക്കി പണിയുന്നതിന് സമീപത്ത് കുഴൽ കിണർ നിർമിക്കുന്നതിനിടെ യന്ത്രസാമഗ്രികൾക്ക് തീ പിടിച്ചു. തീ ആളിപ്പടർന്ന് കുഴൽക്കിണർ ഡിഗ്ഗിങ്ങ് എഞ്ചിൻ്റെ ഭൂരിഭാഗവും കത്തി തീ ഡീസൽ ടാങ്കിനടുത്തേക്ക് വ്യാപിക്കുകയായിരുന്നു. പുക അന്തരീക്ഷത്തിലേത്ത് വ്യാപിച്ചതോടെ നിരവധിപേർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ട എട്ട് വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസ തേടി. എട്ടാം ക്ലാസ് വിദ്യാർഥിനികളായ ദീപസണ്ണി ,കൺമണി ,അനുശ്രീ വീണ കുമാരി ,അനില ,താര ,രമ്യ ഒമ്പതാം ക്ലാസ് വിദ്യർഥിനി അനശ്വര എന്നിവരാണ് ചികിൽസ തേടിയത്. രണ്ടു കുട്ടികൾ ബോധരഹിതരായി. അഗ്നിശമന സേന സ്ഥലത്തെത്തി ഫോം ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

കുഴൽക്കിണർ നിർമാണത്തിനിടെ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴക്ക്

തമിഴ്നാട്ടിലെ ശ്രീബാലാജി ബോർവെൽസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബോർവെൽ എഞ്ചിൻ.എഞ്ചിന്‍ പ്രവർത്തിപ്പിക്കാന്‍ ഒരു തരത്തിലുള്ള സുരക്ഷാ പരിശീലനങ്ങളും തങ്ങൾക്ക് ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു. കുഴൽക്കിണർ ഡിഗ്ഗിങ്ങ് എഞ്ചിൻ്റെ പ്രവർത്തനത്തിന് നിഷ്കർഷിച്ച അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുഴൽക്കിണർ നിർമാണം നടക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

വൈകുന്നേരം ആരംഭിച്ച ഡിഗ്ഗിങ്ങ് 80 അടിയിലെത്തിയപ്പോഴേക്കും വൻ പുകപടലം ഉയരുകയായിരുന്നു. തുടർന്ന് തീ ആളി പടർന്ന് രണ്ട് തവണ സ്ഫോടനം ഉണ്ടായി. വെസ്റ്റ് കൺസ്ട്രക്ഷൻ സൈറ്റ് എഞ്ചിനീയറായ മനു പേരാവൂർ ഉടൻ അഗ്നിശമന സേനയില്‍ വിവരമറിയിക്കുകയുമായിരുന്നു.

.

Intro:ആറളത്ത് ഒഴിവായത് വൻ അപകടം
ആറളം ഫാം ഹയർ ഹൈസ്ക്കൂളിനായി നിലവിലുള്ള കെട്ടിടത്തിന് സമീപം നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന് സമീപം കുഴൽ കിണർ കുഴിക്കുന്നതിനിടെ യന്ത്രസാമഗ്രികൾക്കു തീപിടിക്കുകയായിരുന്നുBody: '300 അടി താഴ്ച ലക്ഷ്യമാക്കി വൈകുന്നേരം ആരംഭിച്ച ഡിഗ്ഗിങ്ങ് 80 അടിയിലെത്തിയപ്പോഴേക്കും വൻ പുകപടലം ഉയരുകയായിരുന്നു .സമീപത്ത് കെട്ടിട നിർമാണത്തിലായിരുന്ന വെസ്റ് കൺസ്ട്രക്ഷൻസിന്റെ 20 തൊഴിലാളികളും കുഴൽ കിണർ തൊഴിലാളികളും പരിഭ്രാന്തരായി ഓടി .സംഭവമറിഞ്ഞ് നാട്ടുകാരും ഓടിക്കൂടി .തുടർന്ന് തീ ആളിപ്പടുന്ന് 2 തവണ വൻ സ്ഫോടനം ഉണ്ടായിആറളം ഫാം ഹൈസ്ക്കൂളിൽ കുഴൽക്കിണർ തീപിടുത്തം .ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 8 വിദ്യാർഥികൾ ചികിൽസ തേടി ഇരിട്ടി നിഖിൽ ആശുപത്രിയിലെത്തി .രണ്ടു കുട്ടികൾ ബോധരഹിതരായി .എട്ടാം ക്ലാസ് വിദ്യാർഥിനികളായ ദീപസണ്ണി ,കൺമണി ,അനുശ്രീ വീണ കുമാരി ,അനില ,താര ,രമ്യ ഒമ്പതാം ക്ലാസ് വിദ്യർഥിനി അനശ്വര എന്നിവരാണ് ചികിൽസ തേടിയത്
വെസ്റ്റ് കൺസ്ട്രക്ഷൻ സൈറ്റ് എഞ്ചിനീയർ മനു വിവരം നൽകിയത് അനുസരിച്ച് പേരാവൂർ അഗ്നിശമന സ്ഥലത്തെത്തി .തീ ആളിപ്പടർന്ന് കുഴൽക്കിണർ ഡിഗ് ഗിങ്ങ് എഞ്ചിന്റെ ഭൂരിഭാഗവും കത്തി തീ ഡീസൽ ടാങ്കിനടുത്തേക്ക് വ്യാപിക്കുകയായിരുന്നു .തുടർന്ന് ഇരിട്ടി അഗ്നിശമന സേനയുടെ ഒരു യൂണിറ്റും സ്ഥലത്തെത്തി .ഓയിലും ഡീസലും ചേർന്ന് കത്തി വൻ അപകട സാധ്യത മുൻനിർത്തി അഗ്നിശമന സേന ഫോം ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി .
കുഴൽക്കിണർ ഡിഗ്ഗിങ്ങ് എഞ്ചിന്റെ പ്രവർത്തനത്തിന് നിഷ്കർഷിച്ച അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുഴൽക്കിണർ നിർമാണം നടക്കുന്നത് .ഒരു തരത്തിലുള്ള സുരക്ഷാ പരിശീലനങ്ങളും തങ്ങൾക്ക് ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു .തമിഴ്നാട്ടിലെ ശ്രീബാലാജി ബോർവെൽ സിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോർവെൽ എഞ്ചിൻ.
സ്റ്റേഷൻ ഓഫീസർ ടി.വി ഉണ്ണി കൃഷ്ണൻഅഗ്നിശമന സേനാംഗങ്ങളായ പ്രദീപൻ പുത്തലത്ത് ,ഫിലിപ്പ് മാത്യു, ജോർജ് ,ജോൺസൺ വി.കെ ,കെ.ഷിജു ,പി കെ രാജേഷ് അനീഷ് മാത്യു ,നവേദ്, അനീഷ്, നൗഷാദ് പി എച്ച് , പലവില , പി.കെ പ്രഭാകരൻ ,രമേഷ് ആലച്ചേരി ,ജോജോ എം എ എന്നിവർ ചേർന്ന് തീ അണച്ചുConclusion:No
Last Updated : Nov 23, 2019, 1:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.