ETV Bharat / state

Bommai Kolu Taliparamba Perinchallur 'യേശുവിന്‍റെ ജനനം ബൊമ്മക്കൊലുവായി', പെരിഞ്ചല്ലൂർ സംഗീത സഭയുടെ നവരാത്രി ആഘോഷം വ്യത്യസ്തമാണ് - പെരിഞ്ചല്ലൂർ സംഗീത സഭ

Bommai Kolu Taliparamba Perinchallur കണ്ണൂർ തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ ഗ്രാമത്തിലെ പി നീലകണ്ഠ അയ്യർ ഹാളിൽ ഒരുക്കിയ ബൊമ്മക്കൊലു ആചാര അനുഷ്‌ഠാനങ്ങൾ കൊണ്ട് മാത്രമല്ല, ബൊമ്മക്കൊലുവിന്‍റെ ചരിത്രം ജാതിഭേദമന്യേ എല്ലാവർക്കും മനസിലാകണമെന്ന ചിന്ത കൊണ്ടുകൂടിയാണ് വ്യത്യസ്തമാകുന്നത്.

bommai kolu Taliparamba Perinchallur
bommai kolu Taliparamba Perinchallur
author img

By ETV Bharat Kerala Team

Published : Oct 18, 2023, 7:26 PM IST

പെരിഞ്ചല്ലൂർ സംഗീത സഭയുടെ നവരാത്രി ആഘോഷം വ്യത്യസ്തമാണ്

കണ്ണൂർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വാസത്തിന്‍റെ നിറക്കാഴ്‌ചയാണ് ബൊമ്മക്കൊലു. ഹിന്ദു പുരാണങ്ങളിലെ കഥകളും കഥാപാത്രങ്ങളും അടിസ്ഥാനമാക്കി ഒരുക്കുന്ന ബൊമ്മക്കൊലുവിന് ഒൻപത് ദിവസം ചിട്ടയോടെ പൂജ വിധികളുമുണ്ടാകും.

തീർത്തും ആചാര അനുഷ്‌ഠാനങ്ങളോടെ നടത്തുന്ന നവരാത്രി പൂജയുടെ ഭാഗമായ ബൊമ്മക്കൊലുവിന്‍റെ ചരിത്രം ജാതിഭേദമന്യേ എല്ലാവർക്കും മനസിലാകണമെന്ന ആഗ്രഹമാണ് കണ്ണൂർ തളിപ്പറമ്പിലെ പെരിഞ്ചല്ലൂർ ഗ്രാമത്തിലെ പി നീലകണ്ഠ അയ്യർ ഹാളിൽ ഒരുക്കിയ ബൊമ്മക്കൊലു കൊണ്ട് ലക്ഷ്യമിടുന്നത്. പ്രസിദ്ധമായ രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്താണ് ഈ കാഴ്‌ച. ഇവിടെ ഹിന്ദു പുരാണ കഥാപാത്രങ്ങൾക്കൊപ്പം യേശുക്രിസ്‌തുവിന്‍റെ ജനനവും ബൊമ്മക്കൊലുവായി ഒരുക്കിയിരിക്കുന്നു.

മണ്ണിനേയും മനുഷ്യനേയും സ്നേഹിച്ച് കമ്പനിസ്വാമി എന്നറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ മകനും പെരിഞ്ചല്ലൂർ സംഗീത സഭ സ്ഥാപകനും വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠനാണ് ഇതിന് പിന്നില്‍.

ബൊമ്മക്കൊലു: നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ (ആൺ/പെൺ) സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. സാധാരണയായി 3, 5, 7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമ്മിക്കുന്നത്. പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൽ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു.

രാമായണം, മഹാഭാരതം എന്നിവയിലെ പ്രധാന കഥാസന്ദർഭങ്ങൾ, പുരാണം, വേദങ്ങൾ, ഉപനിഷത്തുകൾ, യാഗങ്ങൾ, കൃഷ്‌ണലീല, ഗുരുകുല വിദ്യാഭ്യാസം, ഉപനയനം എന്നിവയില്‍ നിന്നുള്ള ശില്‍പങ്ങൾ ബൊമ്മക്കൊലുവായി ഇവിടെയുണ്ട്.

‘ബൊമ്മക്കൊലു’ വയ്ക്കൽ: 180 ബ്രാഹ്മണ കുടുംബങ്ങൾ തളിപ്പറമ്പിലും പരിസരത്തും ഉണ്ടായിരുന്നു എന്നാണ് കണക്ക്. ഇപ്പോഴത്‌ ആറായി ചുരുങ്ങി. ഇതിൽ ഒരുകുടുംബത്തിലെ അംഗമാണ്‌ വിജയ് നീലകണ്ഠൻ. ഇന്ത്യയുടെ വൈവിധ്യങ്ങളുടെ കഥ പറയുന്ന ബൊമ്മക്കൊലു ഉത്സവത്തിൽ 2100 ഓളം ശിൽപ്പങ്ങളെ പ്രത്യേകരീതിയിൽ കഥാരൂപത്തിലാണ്‌ വിജയ് സജ്ജീകരിച്ചിട്ടുള്ളത്‌. തെന്നിന്ത്യയുടെ കാർഷിക സംസ്കാരവും കരകൗശല പാരമ്പര്യവും കേരളീയ കലകളും നവോത്ഥാന നായകരും പ്രദർശനത്തിലുണ്ട്‌.

170 ഓളം പുരാണ കഥകൾ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന രീതിയിലാണ് 2000 ബൊമ്മകൾ ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നാണ് ബൊമ്മക്കൊലു എത്തിച്ചിരിക്കുന്നത്.

വിജയ്‌ നീലകണ്‌ഠന്‍റെ കുടുംബം പാരമ്പര്യമായി സൂക്ഷിക്കുന്ന 112 വർഷം പഴക്കമുള്ള രക്തചന്ദനത്തിൽ നിർമിച്ച ശിവന്റെയും പാർവതിയുടെയും മരപ്പാച്ചിയും ഇതിലുൾപ്പെടുന്നു. നവരാത്രിയാഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബർ 17 മുതൽ 20 വരെ ബൊമ്മക്കൊലു പൊതുജനങ്ങൾക്ക്‌ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്‌. വൈകിട്ട്‌ അഞ്ചുമുതൽ രാത്രി 9.30വരെയാണ്‌ പ്രദർശനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.