ETV Bharat / state

തലശേരിയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ് - കണ്ണൂർ തലശ്ശേരി ബോംബ് ആക്രമണം

കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം പി.എം കനകരാജിൻ്റെ വീടിനുനേരെയാണ് ആക്രമണം.

bomb attack against house of Congress activist in Thalassery  bomb attack in Thalassery Congress activist house  തലശേരിയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്  തലശേരി ബോംബാക്രമണം  കണ്ണൂർ തലശ്ശേരി ബോംബ് ആക്രമണം  kannur bomb attack at house
തലശേരിയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്
author img

By

Published : Jun 15, 2022, 6:14 PM IST

കണ്ണൂർ: തലശേരിയിൽ കോൺഗ്രസ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം പി.എം കനകരാജിൻ്റെ വീടിനുനേരെയാണ് പെട്രോൾ ബോംബേറുണ്ടായത്. ചൊവ്വാഴ്‌ച അർധരാത്രിയോടെയാണ് സംഭവം.

കോപ്പാലം മൂഴിക്കരയിലെ 'പുതിയ വീട്ടിൽ' വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ബോംബേറിൽ വീടിൻ്റെ മുൻവശത്തെ വാതിലുകൾ കത്തിക്കരിഞ്ഞു. ഭാര്യയും വയോധികയായ അമ്മയും മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ സി.സി.ടി.വിയിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

ALSO READ: അക്രമ സംഭവങ്ങൾക്ക് അയവില്ലാതെ കോഴിക്കോട്; കുറ്റ്യാടിയില്‍ ബോംബേറ്, പേരാമ്പ്രയിൽ തമ്മില്‍ തല്ല്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.