ETV Bharat / state

കള്ളവോട്ടില്‍ ക്രിമിനല്‍ കേസ്

author img

By

Published : May 2, 2019, 8:19 AM IST

Updated : May 2, 2019, 9:56 AM IST

ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ കര്‍ശന നടപടിയുമായി പൊലീസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശ പ്രകാരം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തി

കളളവോട്ട്

കണ്ണൂര്‍: പരിയാരം പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ സിപിഎം പഞ്ചായത്തംഗമുൾപ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസെടുത്തു. ചെറുതാഴം പഞ്ചായത്തംഗം എം വി സലീന, മുൻ പഞ്ചായത്തംഗം കെ പി സുമയ്യ, പത്മിനി ദേർമാൽ എന്നിവർക്കെതിരെയാണ് കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകളാണ് പരിയാരം പൊലീസ് ചുമത്തിയിരിക്കുന്നത്.

മൂവരും കളളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സലീനയുടെ പ‍ഞ്ചായത്ത് അംഗത്വം റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും മീണ അറിയിച്ചിരുന്നു. കള്ളവോട്ട് ചെയ്തവർക്കെതിരെ ഒരുവർഷം തടവും പിഴയും ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകൾ ചുമത്തുമെന്നും ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു.

കണ്ണൂരിലെ കള്ളവോട്ടില്‍ ക്രിമിനല്‍ കേസ്

Intro:Body:

കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം എം വി സെലിന, മുൻ പഞ്ചായത്ത് അംഗം കെ പി സുമയ്യ, പദ്മിനി, എന്നിവര്‍ക്കെതിരെയാണ് നടപടി.  ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തു. പരിയാരം പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 

Conclusion:
Last Updated : May 2, 2019, 9:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.