കണ്ണൂർ: അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പെരളശേരി ബാവോട് സ്വദേശി സി.പി ശരത് ആണ് മരിച്ചത്. നാട്ടുകാരും ധർമടത്തെ മത്സ്യതൊഴിലാളികളുo നടത്തിയ തിരച്ചിലിലാണ് ഓടക്കടവ് പാലത്തിനടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ALSO READ: പാകിസ്ഥാനിൽ ഭൂചലനം; 11 മരണം
ഒക്‌ടോബർ അഞ്ചിനാണ് യുവാവിനെ പുഴയിൽ കാണാതുകന്നത്. പുഴക്കരയിലെ പറമ്പിൽ മരം മുറിക്കാൻ എത്തിയ സംഘത്തിൽ ഉണ്ടായിരുന്ന യുവാവ് മറുകരയിലേക്ക് നീന്തുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. അഗ്നിശമന സേന രാത്രി വരെയും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.