ETV Bharat / state

'ജാനുവുമായി സംസാരിച്ച് പണത്തിന്‍റെ കാര്യം ധാരണയാക്കി'; എം ഗണേശന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

ബത്തേരിയിൽ വെച്ച് 25 ലക്ഷം കൈമാറുന്നതിന് മുമ്പ് പ്രസീത അഴിക്കോടുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

author img

By

Published : Jun 25, 2021, 10:28 PM IST

Knr_kl4_praseetha Azheekode aoudio _7209796  എം ഗണേശൻ  സികെ ജാനു  എം ഗണേശന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്  പ്രസീത അഴിക്കോട്  ബി.ജെ.പി സംഘടന സെക്രട്ടറി എം ഗണേശൻ  ക്രൈം ബ്രാഞ്ച്  Crime Branch  എൻ.ഡി.എ  NDA  ബി.ജെ.പി  BJP
'ജാനുവുമായി സംസാരിച്ച് പണത്തിന്‍റെ കാര്യം ധാരണയാക്കി'; എം ഗണേശന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

കണ്ണൂർ: പ്രസീത അഴിക്കോടും ബി.ജെ.പി സംഘടന സെക്രട്ടറി എം ഗണേശനും തമ്മിലുള്ള സംഭാഷണം പുറത്ത്. ക്രൈം ബ്രാഞ്ച് സംഘത്തിന് നൽകിയ ശബ്ദരേഖയാണ് പുറത്ത് വന്നത്.

സി.കെ ജാനുവുമായി സംസാരിച്ച് പണത്തിന്‍റെ കാര്യം ധാരണയാക്കിയിട്ടുണ്ട് എന്നാണ് പുറത്ത്‌ വന്ന സംഭാഷണത്തിൽ പറയുന്നത്. സി.കെ ജാനുവിന് എൻ.ഡി.എയിലേക്ക് മടങ്ങി വരാൻ ബി.ജെ.പി പണം നൽകി എന്ന വ്യക്തമാക്കുന്നതാണ് ശബ്ദരേഖ.

ALSO READ: സ്ഥാനാർഥിയാകാൻ കോഴ : പ്രസീത അഴീക്കോടിന്‍റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

ബത്തേരിയിൽ വെച്ച് 25 ലക്ഷം കൈമാറുന്നതിന് മുമ്പുള്ള സംഭാഷണമാണിത്. ഫോണ്‍ സംഭാഷണത്തെക്കുറിച്ചുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

എൻഡിഎയിലേക്ക് വരാനുള്ള പ്രതിഫലമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പണം കൈമാറി എന്ന പ്രസീതയുടെ ആരോപണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.