കണ്ണൂർ: സര്‍ക്കാരിനെതിരായ അഴിമതി, സ്വർണക്കടത്ത്, പിൻവാതിൽ നിയമനം തുടങ്ങിയ ആരോപണങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു.
ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് നിഴൽ യുദ്ധം നടത്തി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പത്മനാഭൻ അരോപിച്ചു. വിശ്വാസികളെ ഇടത് സർക്കാർ മുന്നിൽ നിന്നും കോൺഗ്രസ് പിന്നിൽ നിന്നും കുത്തുകയാണ് ചെയ്‌തതെന്നും നവോത്ഥാന നായകനാകാനുള്ള പിണറായിയുടെ നീക്കം പൊളിഞ്ഞുപോയെന്നും സി.കെ.പത്മനാഭൻ പറഞ്ഞു.