കണ്ണൂര്‍: കണ്ണൂരിന്‍റെ നെല്ലറയായ പട്ടുവത്ത് കർഷകരെ കണ്ണീരിലാഴ്ത്തി വയലുകളിൽ പക്ഷി ശല്യം രൂക്ഷം. വിത്തിട്ട് മണിക്കൂറുകൾക്കുള്ളിൽ പ്രാവ്, ഏള തുടങ്ങിയ പക്ഷികൾ കൂട്ടമായെത്തി വിത്ത് ഉള്‍പ്പെടെ തിന്ന് തീർക്കുകയാണ്. വയലിൽ വിത്ത് ഇട്ടാൽ മണിക്കൂറുകൾക്കുള്ളിൽ മുഴുവനായും ഇവ അകത്താക്കും. ഇതോടെ രാവും പകലുമില്ലാതെ പക്ഷികളെ അകറ്റാൻ വയലിൽ കാവൽ നില്‍ക്കുകയാണ് കര്‍ഷകര്‍. മഴയും വെയിലും വകവെക്കാതെ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ കര്‍ഷകര്‍ വയലില്‍ തുടരുന്നു.
അലുമിനിയം പാത്രം ഉപയോഗിച്ച് ശബ്‌ദമുണ്ടാക്കിയാണ് ഇവര്‍ പക്ഷികളെ അകറ്റുന്നത്. മറ്റ് മാര്‍ഗങ്ങള്‍ പരീക്ഷിച്ച് ഫലമില്ലാതായതോടെയാണ് കര്‍ഷകര്‍ വയലില്‍ തുടരുന്നത്.
also read: പൂക്കോട്ടൂരില്‍ പന്നി ശല്ല്യം രൂക്ഷം; നഷ്ടക്കണക്കുമായി കര്‍ഷകന്‍