കണ്ണൂർ: മുൻ മുഖ്യമന്ത്രി എ.കെ ആന്‍റണിക്കെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം. ആന്‍റണി പിച്ചും പേയും പറയുകയാണെന്നും, പി സി ചാക്കോക്കും സുരേഷ് ബാബുവിനും വേണ്ടാത്ത കോൺഗ്രസിന് കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്യണം എന്നാണ് ആന്‍റണി പറയുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
തലശേരിയിൽ പത്രിക തള്ളിപ്പോയത് യുഡിഎഫ് - ബിജെപി കൂട്ടുകെട്ടിന്‍റെ ഭാഗമാണെന്നും അത് കൊ- ലി- ബി സഖ്യത്തിന്‍റെ ആവർത്തനമാണെന്നും, എൽഡിഎഫിന് വർഗീയ വോട്ടുകൾ വേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.