കണ്ണൂർ: തളിപ്പറമ്പില്‍ ബൈക്കും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. പട്ടുവം കാവുങ്കൽ താഴത്ത് വീട്ടിൽ ലിതിൻ (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എളമ്പേരംപാറ സ്വദേശി ഗോകുലിനെ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുപ്പം പാലത്തിന് മുകളിൽ വെച്ച് ഇരുവരും സഞ്ചരിച്ച ബൈക്ക് തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും പൊലീസെത്തിയാണ് കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലെത്തിച്ചത്. തളിപ്പറമ്പ് പഴശിരാജ എഞ്ചിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർഥിയാണ് ലിതിൻ.
ബൈക്കും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു - bike collided with goods auto
പയ്യന്നൂരിലേക്ക് പോകുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയുമായി കുപ്പം പാലത്തിന് മുകളിൽ വച്ച് ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു