ETV Bharat / state

ബാർ തൊഴിലാളികളെ പിരിച്ച് വിട്ടതായി പരാതി - കണ്ണൂരില്‍ ബാര്‍ തൊഴിലാളികള്‍

ശ്രീകണ്ഠപുരത്തെ ബാറിലെ തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉപരോധസമരം സംഘടിപ്പിച്ചു. സിഐടിയുവിന്‍റെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്

bar workers strike kannur  strike kannur  ബാർ തൊഴിലാളികളെ പിരിച്ച് വിട്ടു  കണ്ണൂരില്‍ ബാര്‍ തൊഴിലാളികളുടെ സമരം  കണ്ണൂരില്‍ ബാര്‍ തൊഴിലാളികള്‍  കണ്ണൂരില്‍ തൊഴിലാളികളെ പിരിച്ച് വിട്ടു
ബാർ തൊഴിലാളികളെ പിരിച്ച് വിട്ടതായി പരാതി
author img

By

Published : Dec 23, 2020, 8:37 PM IST

Updated : Dec 23, 2020, 8:51 PM IST

കണ്ണൂർ: ബാർ തുറന്നതിന് പിന്നാലെ തൊഴിലാളികളെ പിരിച്ച് വിട്ടതായി പരാതി. ശ്രീകണ്ഠപുരത്തെ ബാറിലെ തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഉപരോധസമരം സംഘടിപ്പിച്ചു. സിഐടിയുവിന്‍റെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. ഇരുപത് വർഷത്തിന് മുകളിൽ ജോലി ചെയ്ത് വരുന്ന ജീവനക്കാരെയടക്കം പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഉപരോധം.

ബാർ തൊഴിലാളികളെ പിരിച്ച് വിട്ടതായി പരാതി

സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ പതിവ് പോലെ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും ഏതാനും ജീവനക്കാരെ മാത്രമാണ് ജോലിക്ക് വിളിച്ചത്. യൂണിയനിൽ അംഗങ്ങൾ അല്ലത്തവരെയും അംഗങ്ങളായ ഏതാനും പേരെയും തിരഞ്ഞുപിടിച്ച് ജോലി നൽകുകയായിരുന്നു എന്നാണ് ആരോപണം. ബാർ അധികൃതരുടെ ഈ നടപടിയിൽ ശക്തമായ പ്രതികരണമാണ് തൊഴിലാളികളിൽ നിന്ന് ഉണ്ടായത്. പ്രശ്നത്തിന് ഉടന്‍ പരിഹാരം ഉണ്ടാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Last Updated : Dec 23, 2020, 8:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.