ETV Bharat / state

ഓട്ടം നിലച്ച് ഓട്ടോകള്‍; ദുരിതക്കയത്തില്‍ തൊഴിലാളികള്‍

തളിപ്പറമ്പ് നഗരസഭാ പരിധിയിൽ മാത്രം ഏഴോളം ഓട്ടോ സ്റ്റാൻഡുകളിലായി 1000ത്തില്‍ അധികം ഓട്ടോറിക്ഷളാണ് സർവീസ് നടത്തുന്നത്.

Auto Rickshaw  stopped  running  Workers  തൊഴിലാളികള്‍  ഓട്ടം നിലച്ച് ഓട്ടോകള്‍  തളിപ്പറമ്പ് നഗരസഭ  കണ്ണൂര്‍  കൊവിഡ്
ഓട്ടം നിലച്ച് ഓട്ടോകള്‍; ദുരിതക്കയത്തില്‍ തൊഴിലാളികള്‍
author img

By

Published : Jul 22, 2020, 5:37 PM IST

Updated : Jul 22, 2020, 9:54 PM IST

കണ്ണൂര്‍: കൊവിഡ് നിയന്ത്രണങ്ങളും ഇന്ധനവില വര്‍ധനയും കാരണം ദുതിതത്തിലായി ഓട്ടോ ടാക്സി തൊഴിലാളികള്‍. സംസ്ഥാനത്ത് കൊവിഡ് വര്‍ധിച്ചതോടെ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ എത്തുന്നത് കുറഞ്ഞതാണ് പ്രധാന കാരണം. പുറത്തിറങ്ങുന്നവരില്‍ ഏറിയ പങ്കും സ്വകാര്യ വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു. തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഏഴോളം ഓട്ടോ സ്റ്റാൻഡുകളിലായി 1000ത്തില്‍ അധികം ഓട്ടോറിക്ഷളാണ് സർവീസ് നടത്തുന്നത്.

ഓട്ടം നിലച്ച് ഓട്ടോകള്‍; ദുരിതക്കയത്തില്‍ തൊഴിലാളികള്‍

കൊവിഡ് പശ്ചാത്തലത്തില്‍ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ തൊഴിലാളികളുടെ വരുമാനം നിലച്ചു. ഒരു ദിവസം മുഴുവൻ നിരത്തിൽ ഇറങ്ങിയാലും 200 രൂപ പോലും ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികളില്‍ മിക്കവരും മറ്റുള്ളവരില്‍ നിന്നും വണ്ടി വാടകക്ക് വാങ്ങിയാണ് ജോലിക്ക് എത്തുന്നത്. സവാരി നടത്തി ലഭിക്കുന്ന തുക വാടക ഇനത്തില്‍ നല്‍കാന്‍ പോലും തികയുന്നില്ല. മൂന്ന് മണിക്കൂറോളം സ്റ്റാൻഡിൽ നിർത്തിയിട്ടാല്‍ മാത്രമാണ് ഒരു സവാരിയെങ്കിലും ലഭിക്കുക. ഈ സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികളുടെ ദുരിതം തീർക്കാൻ ഓട്ടോറിക്ഷകൾക്ക് ഒറ്റ- ഇരട്ട അക്ക സമ്പ്രദായം ഏർപ്പെടുത്താനാമെന്നാണ് ആവശ്യം.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക ഓട്ടോറിക്ഷകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒറ്റ അക്ക ഓട്ടോറിക്ഷകളും ഞായറാഴ്ചകളിൽ എല്ലാ നമ്പർ ഓട്ടോറിക്ഷകളും സർവീസ് നടത്താം എന്നരീതിയിൽ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ പല കാരണങ്ങളാലും രണ്ട് തവണയായി അതിൽ മാറ്റം വന്നു. എത്രയും പെട്ടെന്ന് ആവശ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തി തീരുമാനമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

മിക്ക തൊഴിലാളികളുടെയും കുടുംബം ഇവരുടെ അധ്വാനത്തിലാണ് പുലരുന്നത്. ലോണ്‍ അടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ തിരിച്ചടവ് ഭാരം തല്‍ക്കാലമില്ല. ഓഗസ്റ്റ് മാസത്തോടെ മൊറട്ടോറിയം കാലാവധി അവസാനിക്കും. ഇതും തൊഴിലാളികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Last Updated : Jul 22, 2020, 9:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.