ETV Bharat / state

എന്‍റെ രക്തം ബി പോസിറ്റീവാണ്, ആവശ്യക്കാർക്ക് വിളിക്കാം... നൗഷാദും ഓട്ടോയും റെഡിയാണ്.... - kerala news

കണ്ണൂർ പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി നൗഷാദിന്‍റെ ഓട്ടോറിക്ഷയുടെ പിന്നിലാണ് രക്തം ആവശ്യമെങ്കിൽ ബന്ധപ്പെടാം എന്ന് എഴുതിയിരിക്കുന്നത്.

auto noushad  AUTO NOUSHAD BLOOD DONATION  ഓട്ടോ നൗഷാദ്  എന്‍റെ രക്തം ബി പോസിറ്റീവാണ്  രക്തം ആവശ്യമെങ്കിൽ ബന്ധപ്പെടാം  BLOOD DONATION KANNUR  കേരള വാർത്തകൾ  മലയാളം വാർത്തകൾ  രക്തദാനം  kerala news  malayalam news
എന്‍റെ രക്തം ബി പോസിറ്റീവാണ്, ആവശ്യക്കാർക്ക് വിളിക്കാം... നൗഷാദും ഓട്ടോയും റെഡിയാണ്....
author img

By

Published : Oct 7, 2022, 5:42 PM IST

കണ്ണൂർ: 'മൈ ബ്ലഡ് ഈസ് ബി പോസിറ്റീവ് ഈഫ് യു നീഡ് പ്ലീസ് കാൾ മി'... കണ്ണൂർ നഗരത്തിലെത്തിയാല്‍ ചിലപ്പോഴെങ്കിലും ഇങ്ങനെയൊരു വാചകം നിങ്ങൾ കണ്ടിട്ടുണ്ടാകും. കണ്ണൂർ പള്ളിക്കുന്ന് ഇടച്ചേരി സ്വദേശി നൗഷാദിന്‍റെ ഓട്ടോറിക്ഷയുടെ പിന്നിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.

എന്‍റെ രക്തം ബി പോസിറ്റീവാണ്, ആവശ്യക്കാർക്ക് വിളിക്കാം... നൗഷാദും ഓട്ടോയും റെഡിയാണ്....

കണ്ണൂരിലെ ഏത് ആശുപത്രിയിൽ നിന്നും രക്തത്തിനായി ആർക്കും നൗഷാദിനെ വിളിക്കാം. ഓട്ടോയും നൗഷാദും അവിടെയെത്തും. നാട്ടിൽ ഓട്ടോ തൊഴിലാളിയായിരുന്ന നൗഷാദ് 2007ലാണ് ജോലിക്കായി ഗൾഫിലേക്ക് പോയത്. 13 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ നൗഷാദിന് ഗൾഫിൽ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഇങ്ങനെയൊരു ചിന്തയ്ക്ക് പ്രേരിപ്പിച്ചത്.

തന്നെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യുക എന്നതു മാത്രമാണ് ഇതിന് പിന്നിലെന്ന് നൗഷാദ് പറയുന്നു. രക്തം മാത്രമല്ല മരുന്നുകളും ആവശ്യക്കാർക്ക് നൗഷാദ് എത്തിച്ച് നൽകും.

നൗഷാദിന്‍റെ ഫോൺ നമ്പർ: 8304014037

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.